നാട്ടുകാരെ ഭീതിയിലാക്കി സ്ഫോടനങ്ങള്‍: വിജയിയുടെ ‘ഗോട്ട്’ഷൂട്ടിംഗിന് കുരുക്ക്

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം പുതുച്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. പുതുച്ചേരിയിലെ തിരക്കേറിയ പ്രദേശങ്ങളെ സിനിമാ സെറ്റാക്കിയാണ് വെങ്കിട്ട് പ്രഭു ചിത്രം പുരോഗമിക്കുന്നത്.

author-image
Anagha Rajeev
New Update
dededededededededededededede
Listen to this article
0.75x1x1.5x
00:00/ 00:00

പുതുച്ചേരി: ദളപതി വിജയ് നായകനാകുന്ന ‘ഗോട്ട്’ ചിത്രത്തിന്‍റെ പുതുച്ചേരിയിലെ ഷൂട്ടിംഗിൽ വിവാദം. പുതുച്ചേരിയിലെ ഷൂട്ടിംഗിനിടെ അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കളും വാതകക്കുഴലുകളും ഉപയോഗിച്ചതിനെ തുടര്‍ന്നാണഅ ചിത്രത്തിന്‍റെ അണിയറക്കാരോട് ജില്ലാ മജിസ്‌ട്രേറ്റും പുതുച്ചേരി കളക്ടറുമായ എ കുലോത്തുങ്കൻ വിശദീകരണം തേടിയത്. 

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം പുതുച്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. പുതുച്ചേരിയിലെ തിരക്കേറിയ പ്രദേശങ്ങളെ സിനിമാ സെറ്റാക്കിയാണ് വെങ്കിട്ട് പ്രഭു ചിത്രം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിംഗിന്‍റെ ഭാഗമായി വന്‍ സ്ഫോടനങ്ങള്‍ നടത്തിയത് പരിസരവാസികളെ ആശങ്കാകുലരുമാക്കിയതിനെ തുടര്‍ന്നാണ് പുതുച്ചേരി ഭരണകൂടത്തിന്‍റെ നടപടി. 

സങ്കീര്‍ണ്ണമായ സ്റ്റണ്ടുകളും സ്ഫോടനങ്ങളും ഉൾപ്പെടുന്ന വന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത് എന്നാണ് വിവരം. എഎഫ്ടി മിൽസ്, ബീച്ച് റോഡ്, ഓൾഡ് പോർട്ട്, ഈസ്റ്റ് കോസ്റ്റ് റോഡ് (ഇസിആർ) ശിവാജി പ്രതിമയ്ക്ക് സമീപമുള്ള നിരവധി സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഇസിആറിലെ ശിവാജി പ്രതിമയ്ക്ക് സമീപമുള്ള ഒരു രാത്രി സ്റ്റണ്ടാണ് ജനങ്ങളെ വലിയതോതില്‍ പ്രശ്നത്തിലാക്കിയത് എന്നാണ് വിവരം. 

movie updates