vijay sethupathi manju warrier movie viduthalai part 2
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വിടുതലൈ പാർട്ട് 2.ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്.ചിത്രത്തിൻറെ കേരള റൈറ്റ്സ് സംബന്ധിച്ചുള്ള അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.വൈഗ എന്റർപ്രൈസസ്, മെറിലാൻഡ് റിലീസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിൽ എത്തിയ ചിത്രത്തിന്റെ റിലീസ് തീയതിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന താരങ്ങൾ. ആർ എസ് ഇൻഫോടെയ്ൻമെൻറിൻറെ ബാനറിൽ എൽറെഡ് കുമാർ ആണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്.
വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം ആർ വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ
സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, വിഎഫ്എക്സ് ആർ ഹരിഹരസുദൻ, പിആർഒ പ്രതീഷ് ശേഖർ.