ലോകത്തിന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നവൻ; സന്തോഷ് ജോര്‍ജ് കുളങ്ങരയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നും യുവതീ യുവാക്കള്‍ ഇയാളെ നമ്പരുതെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

author-image
Anagha Rajeev
Updated On
New Update
as
Listen to this article
0.75x1x1.5x
00:00/ 00:00

ട്രാവല്‍ മാധ്യമപ്രവര്‍ത്തകനായ സന്തോഷ് ജോര്‍ജ് കുളങ്ങരയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍. സന്തോഷ് ജോര്‍ജ് കുളങ്ങരയെ വിശ്വസിക്കരുതെന്നും, ഇയാള്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നുവെന്നുമാണ് വിനായകന്‍ പറയുന്നത്.

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നും യുവതീ യുവാക്കള്‍ ഇയാളെ നമ്പരുതെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിനായകന്റെ പോസ്റ്റിന് കമന്റ് ബോക്‌സില്‍ വിമര്‍ശനവുമായി നിരവധിപേരാണ് എത്തിയിട്ടുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

*ഇദ്ദേഹത്തെ നമ്പരുത്* യുവതീ..യുവാക്കളോട് …..
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്.

മലയാളികളെ ലോകം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. താൻ കണ്ട കാഴ്ചകൾ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിച്ച സന്തോഷ് ജോർജ് കുളങ്ങരയ്‌ക്ക് ആരാധകരേറെയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ഭാരതത്തിലുണ്ടായ മാറ്റങ്ങളെയും വികസനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. ​

vinayakan Santhosh George Kulangara