പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകന്മാരാക്കി ഒരുക്കിയ 'വർഷങ്ങൾക്കു ശേഷം' സിനിമയുടെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസൻ അടുത്ത സംവിധാന സംരംഭവുമായി എത്തുന്നു. ഹൃദയം, വർഷങ്ങൾക്കു ശേഷം എന്നീ വിനീത് ചിത്രങ്ങൾ നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് പുതിയ സിനിമയും നിർമ്മിക്കുന്നത്.
സംഗീത സംവിധായകൻ ഷാൻ റഹ്മാൻ സിനിമയ്ക്ക് സംഗീതമൊരുക്കും. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം നിർവഹിക്കുക. സിനിമയിലെ പ്രധാന താരങ്ങളെ കുറിച്ചൊ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ വർഷങ്ങൾക്ക് ശേഷം ഒരു വിജയ ചിത്രമായിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നിരൂപക ശ്രദ്ധയും നേടിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
