വിനീത് ശ്രീനിവാസന്റെ  ‘വർഷങ്ങൾക്ക് ശേഷം’ ഒടിടിയിലേക്ക് ...!

ഒരിടവേളയ്‌ക്ക് ശേഷം നിവിൻ പോളിയുടെ അത്യു​ഗ്രൻ പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനുമായിരുന്ന ചിത്രത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച കോബോ.

author-image
Greeshma Rakesh
Updated On
New Update
varshangalkk shesham

vineeth sreenivasans movie varshangalkku shesham ott release

Listen to this article
0.75x 1x 1.5x
00:00 / 00:00

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ  പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും മത്സരിച്ച് അഭിനയിച്ച  സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഏപ്രിൽ 11-ന് വിഷു റിലീസായെത്തിയ ചിത്രം തിയറ്ററുകളിൽ നിന്ന് 81 കോടിയിലധികമാണ് നേടിയത്.എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ നിർമ്മാണം.ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി സംബന്ധിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.  ജൂൺ ഏഴിനാണ് ചിത്രം ഒടിടിയിൽ റിലീസിനെത്തുന്നത്. സോണി ലിവിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുകയെന്നാണ്  വിവരം.

ഒരിടവേളയ്‌ക്ക് ശേഷം നിവിൻ പോളിയുടെ അത്യു​ഗ്രൻ പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനുമായിരുന്ന ചിത്രത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച കോബോ. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, അർജുൻ ലാൽ, അശ്വന്ത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

നിവിൻ പോളി എന്ന നടൻ യഥാർത്ഥ ജീവിതത്തിൽ നേരിട്ട സൈബർ ആക്രമണങ്ങളെ കുറിച്ചാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. സിനിമാ പ്രേമികളായ രണ്ട് സുഹൃത്തുക്കളുടെ ജീവിതമായിരുന്നു ചിത്രത്തിലെ പ്രമേയം. ഹൃദയത്തിന് ശേഷം പ്രണവും കല്യാണിയും വീണ്ടും ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണിത്. വിവിധ കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്.

 

ott Latest Movie News vineeth sreenivasan varshangalkku shesham