ഗോകുലം മൂവീസിൻ്റെ ബാനറിൽ ​ദിലീപും വിനീത് ശ്രീനിവാസനും ധ്യാനും ഒന്നിക്കുന്നു;  ഭ. ഭ. ബ ചിത്രീകരണം ജൂലൈ 14 ന്

നവാഗതനായ ധനഞ്ജയ്ശങ്കറാണ് ഈ ചിത്രത്തിൻ്റെ സംവിധാനം. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ധനഞ്ജയ് സംവിധാന രംഗത്തേക്കുള്ളകടന്നു വരുന്നത്.

author-image
Anagha Rajeev
New Update
bha bha ba
Listen to this article
0.75x 1x 1.5x
00:00 / 00:00

ദിലീപും  വിനീത് ശ്രീനിവാസനും  കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന മാസ് ഫൺ ആക്ഷൻ അഡ്വഞ്ചർ മാഡ്നെസ് (madness)ജോണറിലുള്ള ചിത്രം ഭ. ഭ. ബ  ജൂലൈ പതിനാലിന്  കോയമ്പത്തൂരിൽ ചിത്രീകരണം ആരംഭിക്കുന്നു. ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ധനഞ്ജയ്ശങ്കറാണ് ഈ ചിത്രത്തിൻ്റെ സംവിധാനം. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ധനഞ്ജയ് സംവിധാന രംഗത്തേക്കുള്ളകടന്നു വരുന്നത്.

 വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ദിലീപും വിനീത് ശ്രീനിവാസനുമവതരിപ്പിക്കുന്നു. ഇത്തരത്തിലൊരു കൗതുകകരമായ ഒരു കോമ്പിനേഷൻ മലയാളത്തിൽ ഇതാദ്യമാണ്.

ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത് ഭരതൻ, ബാലുവർഗീസ്, ബൈജു സന്തോഷ്, അശോകൻ, സലിം കുമാർ, ജി. സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ,നോബി, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ,റെഡിൻ കിംഗ് സിലിത്രമിഴ്) കോട്ടയം രമേഷ്, ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ , നൂറിൻ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവർക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫർ ശാന്തി കുമാറും ഈ ചിത്രത്തിൽ മുഖ്യമായ വേഷമണിയുന്നു.

ഈ ചിത്രത്തിലെ കോറിയോ ഗ്രാഫി കൈകാര്യം ചെയ്യുന്നത്യം ശാന്തി കുമാറാണ്. ദമ്പതിമാരായ ഫാഹിം സഫറും - നടി നൂറിൻ ഷെരീഫുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഛായാഗ്രഹണം - അരുൺ മോഹൻ. എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - നിമേഷ് താനൂർ,

കോ-പ്രൊഡ്യൂസേഴ്സ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി. കോയമ്പത്തൂർ,പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

Dhyan Srinivasan dileep movie Vineeth Srinivasan