vijay sethupathi
മലയാളത്തിൽ അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് നടൻ വിജയ് സേതുപതി.മലയാളത്തിൽ നിന്ന് നിരവധി കഥകൾ വരാറുണ്ടെങ്കിലും സമയപ്രശ്നം കാരണമാണ് താമസിക്കുന്നതെന്നും നടൻ പറഞ്ഞു. വിജയ് സേതുപതിയുടെ 50-ാം സിനിമയായ മഹാരാജയുടെ പ്രമോഷനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്.
മലയാളം സിനിമകൾ വളരെ ഇഷ്ടമാണ്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനോടും മമ്മൂട്ടിയോടൊപ്പവും അഭിനയിക്കാൻ ആ​ഗ്രഹമുണ്ട്. ഡേറ്റ് പ്രശ്നം കാരണമാണ് താമസമുണ്ടാകുന്നത്. മലയാളത്തിൽ നിന്നും നിരവധി സംവിധായകരുടെ കഥയും കേൾക്കും. മലയാള സിനിമയിൽ അഭിനയിച്ച് മലയാളം സംസാരിക്കാൻ അതിയായ ആ​ഗ്രഹമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു.
കേരളവും മലയാളികളും മനോഹരമാണ്. കലയ്‌ക്കും കലാകാരനും അതിരുകളില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ടർബോ സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നുണ്ടെന്ന് അറിഞ്ഞു. മമ്മൂട്ടി ക്ഷണിച്ചാൽ സിനിമയിൽ അഭിനയിക്കും. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം കണ്ടിരുന്നു. നല്ലൊരു സിനിമയാണ് മമ്മൂട്ടി നന്നായി അഭിനയിച്ചിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.
അഭിനയ രം​ഗത്ത് നായകനെന്നും പ്രതിനായകനെന്നുമുള്ള വേർതിരിവ് ഞാൻ സ്വീകരിച്ചിട്ടില്ല. അഭിനയം വളരെ എളുപ്പമാണെന്നോ കഠിനമാണെന്നോ പറയാൻ സാധിക്കില്ലെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു. മഹാരാജയുടെ പ്രമോഷനുവേണ്ടി തിരുവനന്തപുരം ലുലുമാളിലാണ് വിജയ് സേതുപതി അടക്കമുള്ള സിനിമയുടെ അണിയറപ്രവർത്തകർ എത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
