മമ്മൂട്ടിയുടെ സാഹസികത; ‘ടർബോ’ മേക്കിങ് വിഡിയോ പുറത്ത്

author-image
Anagha Rajeev
Updated On
New Update
hhhhhhhhhhhhhhfdddddddddd
Listen to this article
0.75x1x1.5x
00:00/ 00:00

ടർബോ’യുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ആക്‌ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമായ സിനിമ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് നീങ്ങുന്നത്. മെഗാ സ്റ്റാറിന്റെ ഗംഭീര ആക്‌ഷൻ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

ഡ്യൂപ്പില്ലാതെ അതിസാഹസികമായ ആക്‌ഷൻ രംഗങ്ങൾ ചെയ്യുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. ഫീനിക്സ് പ്രഭുവാണ് ആക്‌ഷൻ ഡയറക്ടർ.

തിയറ്ററുകളിലും ചിത്രം തകർത്താടുകയാണ്. 17.3 കോടിയാണ് ആദ്യദിനം ടർബോ സ്വന്തമാക്കിയിരിക്കുന്നത്. സമീപകാലത്ത് ആദ്യദിനം ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ മലയാള സിനിമ എന്ന ഖ്യാതിയും ടർബോയ്ക്ക് സ്വന്തം. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

turbo update