വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്- ആന്റണി വർഗീസ് പെപ്പെ ചിത്രം കൊണ്ടലിലെ ആദ്യ ഗാനം കാണാം

കടൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന കൊണ്ടലിന്റെ ഹൈലൈറ്റ് കടലിൽ വെച്ച് ചിത്രീകരിച്ച ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണെന്ന സൂചനകളാണ് ഇതിൻ്റെ ആദ്യ ടീസർ നമ്മുക്ക് തന്നത്.

author-image
Anagha Rajeev
New Update
kondal movie song
Listen to this article
0.75x 1x 1.5x
00:00 / 00:00

യുവതാരം ആന്റണി വർ​ഗീസ് നായകനായി എത്തുന്ന ‘കൊണ്ടൽ’ എന്ന ചിത്രത്തിലെ  ആദ്യ ഗാനം പുറത്ത്. സാം  സി എസ് ഈണം പകർന്ന "ചൂളമടിക്കട താളമടിക്കട" എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. വരികൾ വിനായക് ശശികുമാർ. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. കടൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന കൊണ്ടലിന്റെ ഹൈലൈറ്റ് കടലിൽ വെച്ച് ചിത്രീകരിച്ച ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണെന്ന സൂചനകളാണ് ഇതിൻ്റെ ആദ്യ ടീസർ നമ്മുക്ക് തന്നത്. വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി കൊണ്ടൽ തിയറ്ററുകളിലെത്തും.

ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും വേഷമിട്ട ഈ ചിത്രത്തിൽ, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്ലീ, രാഹുൽ രാജഗോപാൽ, അഫ്‌സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ. തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി.

movie update