സേനാപതിയുടെ വരവറിയിച്ചു; റിലീസ് തീയതി പ്രഖ്യാപിച്ചു 'ഇന്ത്യൻ 2'

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ 12 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയും.

author-image
Anagha Rajeev
New Update
ggggggggggggg
Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴ് സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിന്റെ ഇന്ത്യൻ 2. ജൂണിൽ എത്തുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ റിലീസ് തീയതി നീട്ടിയത് ആരാധകരിൽ നിരാശയുണ്ടാക്കിയിരുന്നു. എന്നാൽ സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ 12 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയും. ചിത്രത്തിലെ ആദ്യഗാനത്തിന്റെ അപ്ഡേറ്റും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ ആദ്യ ​ഗാനം മെയ് 22 ന് റിലീസ് ചെയ്യും.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ആദ്യ ഭാ​ഗത്തിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

indian 2