എന്തുകൊണ്ട് തങ്കലാൻ വൈകുന്നു? ചിത്രത്തിന്റെ നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

എന്നാല്‍ ധനുഷിന്റെ റയാൻ 13ന് വരും എന്നും തങ്കലാൻ റിലീസ് പിന്നീടാക്കാനുമാണ് പറഞ്ഞത് എന്നും ധനഞ്‍ജയൻ വ്യക്തമാക്കുന്നു.

author-image
Athul Sanil
New Update
thangalan
Listen to this article
0.75x 1x 1.5x
00:00 / 00:00

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്നത്തിൽ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് തങ്കലാൻ. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നായകനാകുന്ന തങ്കലാന്റെ റിലീസിനെ കുറിച്ച് ഒരു റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. എന്തുകൊണ്ടാണ് തങ്കലാൻ വൈകുന്നതെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ധനഞ്‍ജയൻ.

 

ജൂണ്‍ 13ന് എന്ന തരത്തില്‍ ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു എന്ന് ധനഞ്‍ജയൻ പറയുന്നു. ഇക്കാര്യം വിതരണക്കാരായ റെഡ് ജിയാന്റിനെ തങ്ങള്‍ ധരിപ്പിക്കുകയും ചെയ്‍തു. എന്നാല്‍ ധനുഷിന്റെ റയാ 13ന് വരും എന്നും തങ്കലാൻ റിലീസ് പിന്നീടാക്കാനുമാണ് പറഞ്ഞത് എന്നും ധനഞ്‍ജയൻ വ്യക്തമാക്കുന്നു. പാ രഞ്‍ജിത്താണ് വിക്രത്തിന്റെ തങ്കലാൻ സംവിധാനം ചെയ്യുന്നത്. പ്രകാശ് കുമാര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

 

 

ബിഗ് ബജറ്റി ഒരുങ്ങുന്ന ചിത്രമാണ് വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

 

chiyaan vikram tamilmovie