വാപ്പയ്ക്കായി സുപ്രീം കോടതി വരെ പോകും; നഷ്ടപരിഹാരം തരേണ്ടി വരും: മാമുക്കോയയുടെ മകൻ

കമ്മിഷണർ ഓഫീസർ സ്ഥിരമായിട്ട് പായസം വിൽക്കുന്ന ആളാണ് അവരും അമ്മയും എന്നാണ് പറയുന്നത്. അപവാദം പറഞ്ഞു നടക്കുന്ന സ്ത്രീയെ തന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നിസാർ പറയുന്നത്.

author-image
Anagha Rajeev
New Update
mamukkoya son
Listen to this article
0.75x1x1.5x
00:00/ 00:00

മാമുക്കോയയുടെ പേരിൽ എത്തിയ ലൈംഗികാരോപണത്തിനെതിരെ നടന്റെ മകൻ നിസാർ. പിതാവിന് നീതി കിട്ടാനായി സുപ്രീം വാപ്പയ്ക്കായി സുപ്രീം കോടതി വരെ പോകും; നഷ്ടപരിഹാരം തരേണ്ടി വരും: മാമുക്കോയയുടെ മകൻകോടതി വരെ പോകും. കമ്മിഷണർ ഓഫീസർ സ്ഥിരമായിട്ട് പായസം വിൽക്കുന്ന ആളാണ് അവരും അമ്മയും എന്നാണ് പറയുന്നത്. അപവാദം പറഞ്ഞു നടക്കുന്ന സ്ത്രീയെ തന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നിസാർ പറയുന്നത്.

മോശമായി സംസാരിച്ചു എന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം. ”മാമുക്കോയ നിന്നോട് എനിക്ക് മൊഹമ്മദ് ആണെന്ന് ഒരിക്കൽ പറഞ്ഞു. എന്നെ കാണുമ്പോൾ അദ്ദേഹത്തിന് എന്തോ ആയെന്നും ബാത്‌റൂമിലേക്ക് എന്നെ ഓർത്തു പോയി എന്നിങ്ങനെ പറയുമായിരുന്നു” എന്നായിരുന്നു പരാതിക്കാരി പറഞ്ഞത്.

354 നിയമമൊക്കെ നിൽക്കുന്നത് കുടുംബത്തിൽ പിറന്ന നല്ല പെണ്ണുങ്ങൾക്ക് വേണ്ടിയാണ്. കുലസ്ത്രീകളെന്നൊക്കെ പറയുന്നില്ലേ? തെമ്മാടികളിൽ നിന്ന് ബുദ്ധിമുട്ടുവരുമ്പോൾ അവരെ സഹായിക്കാനാണത്. അല്ലാതെ ഇതുപോലെ മിസ്യൂസ് ചെയ്യാനല്ല. അവരുടെ കാര്യം സാധിക്കാൻ വേണ്ടി സെറ്റ് ചെയ്ത് വച്ചിരിക്കുന്നതാണ് ഇതെല്ലാം.

പൊലീസിന് ഈ സ്ത്രീ ബാപ്പയെ പറ്റി പറയുന്നതാണ് കേൾക്കേണ്ടത്. അവർ പറയുന്ന കളവൊന്നും പൊലീസ് കേൾക്കുന്നില്ല. ഉമ്മയ്ക്ക് നല്ല ഷുഗറാണ്. ചായയിൽ പഞ്ചസാര ഒരുപാട് ചേർത്ത് ചിലപ്പോൾ നമ്മൾ കാണാതെ കുടിക്കും. പെട്ടെന്ന് മരിച്ചുപോട്ടെ, വേഗം ഉപ്പയുടെ അടുത്ത് പോകാല്ലോ എന്നാണ് ഉമ്മ പറയുന്നത്. പ്രായപൂർത്തിയായ മക്കളാണ് ഞങ്ങൾക്കെല്ലാം. അവർക്കെല്ലാം പുറത്തിറങ്ങണ്ടേ? എത്രയോ നല്ല സ്ത്രീകൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ജയറാമും ബിജു മേനോനും ദിലീപുമെല്ലാം സിനിമയിൽ നിന്നല്ലേ കല്യാണം കഴിച്ചത്. എല്ലാവരും മോശക്കാരാണെന്ന് പറയാൻ പറ്റില്ല.

പരാതി കൊടുത്ത സ്ത്രീയുടെ പിന്നാലെ ഞാൻ ഉണ്ടാകും. സുപ്രീം കോടതി വരെ കേസിന് പോകും. അവിടെയും ബാപ്പയ്‌ക്കെതിരെ വിധി വന്നാൽ അവരോട് ഞാൻ മാപ്പ് പറയും. പരാതിക്കാരിയാണ് കുറ്റക്കാരിയെന്ന് തെളിഞ്ഞാൽ വലിയ നഷ്ടപരിഹാരം തരേണ്ടി വരും എന്നാണ് നിസാർ മാമുക്കോയ പറയുന്നത്.

Mammukkoya