സ്ത്രീ സംവരണം വേണമെന്ന ശിപാർശ പരിഹാസ്യം: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

അതേസമയം, വ്യാജ പീഡനാരോപണങ്ങൾ ഭയപ്പെടുത്തുന്നുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

author-image
Anagha Rajeev
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00

സിനിമയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഹേമാ കമ്മിറ്റി റിപ്പോർട്ട് പഠിച്ച ശേഷം മുഖ്യമന്ത്രിക്ക് നൽകിയ വിശദമായ കത്തിലാണ് ഇക്കാര്യങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് സിനിമ സംഘടന സർക്കാരിനോട് പ്രതികരിക്കുന്നത്. ഓരോ സിനിമയിലും വിപണിമൂല്യവും സർഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കൾക്ക് പ്രതിഫലം നിശ്ചയിക്കുന്നത്.

സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിർമ്മാതാവിന്റെ വിവേചനാധികാരമാണ്. പുരുഷുന്മാരേക്കാൾ പ്രതിഫലം വാങ്ങുന്ന സ്ത്രീകൾ സിനിമയിൽ ഉണ്ടെന്നും കത്തിലുണ്ട്. കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യമാണ്. ഇത്തരം നിർദേശങ്ങളിൽ വ്യക്തത വേണം. ഹേമ കമ്മിറ്റിയിൽ സിനിമയിൽ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉൾപ്പെടുത്തണമായിരുന്നു. ഹേമ കമ്മിറ്റി നടത്തിയത് കേവല വിവരശേഖരണമാണ്.

സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ട് എന്നും അസോസിയേഷൻ കത്തിൽ വ്യക്തമാക്കി. അതേസമയം, വ്യാജ പീഡനാരോപണങ്ങൾ ഭയപ്പെടുത്തുന്നുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

producers association Kerala film producers association