'ഈ ബന്ധത്തിൽ ഞാൻ സന്തോഷവതിയാണ്'; ഡേറ്റിംഗിൽ ആണെന്ന് വെളിപ്പെടുത്തി മംമ്ത മോഹൻ ദാസ്

അഭിനയത്തിനു പുറമെ പിന്നണി ഗാനരം​ഗത്തും മംമ്ത സജീവമാണ്.വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള തൻ്റെ പുതിയ ചിത്രമായ മഹാരാജയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്.

author-image
Greeshma Rakesh
Updated On
New Update
mamta

mamta mohandas

Listen to this article
0.75x1x1.5x
00:00/ 00:00


മലയാളത്തിന്റ പ്രിയ നടിയാണ് മംമ്ത മോഹൻ ദാസ്.തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയ രംഗത്ത് സജീവമാണ് താരം.അഭിനയത്തിനു പുറമെ പിന്നണി ഗാനരം​ഗത്തും മംമ്ത സജീവമാണ്.വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള തൻ്റെ പുതിയ ചിത്രമായ മഹാരാജയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്.

സിനിമ ജീവിതത്തിലെന്ന പോലെ വ്യക്തി ജീവിതത്തിലും ഒരുപാട് ശ്രദ്ധിക്കുന്ന ആളാണ് താരം.
പലപ്പോഴായി വിവാഹ ഗോസിപ്പുകൾ നടിയുടെ പേരിൽ വന്നിട്ടുണ്ടെങ്കിലും ഒന്നിനോടും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ താൻ ഒരാളുമായി ഡേറ്റിംഗിൽ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

'ലോസ് ഏഞ്ചൽസിൽ ഉള്ള ഒരു വ്യക്തിയുമായി ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ ലോങ്ങ് ഡിസ്റ്റൻസ് ആയതിനാൽ ആ പ്രണയം നീണ്ടു നിന്നില്ല. എനിക്ക് പ്രണയത്തിൽ കരുതൽ ഉണ്ടെങ്കിലും അത് വളരെ മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരാൾക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നൽകും. അതിൽ കൂടുതൽ എനിക്ക് സഹിക്കാനാവില്ല. ഇപ്പോൾ ഞാൻ ഒരാളുമായി ഡേറ്റിംഗ് ആണ്. ഇതിൽ ഞാൻ സന്തോഷവതിയാണ്. ഭാവിയിൽ എന്താകുമെന്ന് അറിയില്ല, ഇപ്പോൾ സന്തോഷമാണ്' മംമ്ത പറയുന്നു.

mamta mohandas dating Maharaja mollywood