കൊച്ചി: സിനിമാ സെറ്റിൽ വച്ച് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ഉഷ. പ്രതികരിച്ചതിന്റെ പേരിൽ തനിക്കും സഹപ്രവർത്തകർക്കും അവസരം നഷ്ടമായിട്ടുണ്ട്. സിനിമിയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാവണമെന്നും ഉഷ പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാവണം. പരാതി കൊടുക്കാതിരുന്നാൽ ഇനിയുള്ള കാലവും തുടരും. ശാരദാ മാഡം പറഞ്ഞത് താൻ അഭിനയിക്കുന്ന കാലം മുതൽ ഇതുണ്ടെന്നാണ്. അത് ഇപ്പോഴും തുടരുന്നു. ഇനിയും പരാതി നൽകിയില്ലെങ്കിൽ അത് ഇനിയും ഉണ്ടാകുമെന്ന് ഉഷ പറഞ്ഞു.
സെറ്റിൽ വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. താൻ അപ്പോ തന്നെ പ്രതികരിച്ചു. സിനിമയിൽ തിരക്കുള്ള സമയത്ത് ഒരു സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായി. റൂമിൽ വരാൻ ആവശ്യപ്പെട്ടു. താൻ അച്ഛനെയും കൊണ്ടാണ് പോയത്. ആ സംവിധായകൻ മരിച്ചുപോയെന്നും ഉഷ പറഞ്ഞു. പിന്നെ സെറ്റിൽ വരുമ്പോൾ വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും അത് നന്നായില്ലെന്ന് പറയും. വല്ലാതെ ഇൻസെൽറ്റ് ചെയ്യും. ഒരിക്കൽ അടിക്കാനായി ഞാൻ ചെരിപ്പൂരിയതാണ്. അന്നൊന്നും ഇതുപോലെ മീഡിയ ഇല്ലല്ലോ. മാസികകളിലൊക്കെ അക്കാര്യം വാർത്തയായിരുന്നു.
അവസരത്തിന് വേണ്ടി ബെഡ് ഷെയർ ചെയ്യുന്ന കാര്യത്തിൽ അല്ലാതെ പ്രതികരിച്ചതുകൊണ്ട് നിരവധി അവസരം ഇല്ലാതെ പോയിട്ടുണ്ട്. ഇത്രയാളുകൾ ചേർന്ന് മുൻകൂട്ടി തീരുമാനിച്ചിട്ടാണ് ഇത് ചെയ്യുന്നതെന്ന് ഇപ്പോൾ മനസിലാകുന്നു. അതുകൊണ്ട് നിരവധി അവസരങ്ങൾ പോയിട്ടുണ്ട്. കുറെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനി അത് പറഞ്ഞിട്ട് പ്രയോജനം ഇല്ലെന്നും ഉഷ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
