അപൂർവനേട്ടം: മാഡം ട്യുസോ വാക്സ് മ്യൂസിയത്തിൽ അല്ലു അർജുന് മെഴുകുപ്രതിമ

ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചലച്ചിത്രതാരത്തിന്റെ മെഴുകുപ്രതിമ ദുബായ് മാഡം ട്യുസോ മ്യൂസിയത്തിൽ സ്ഥാപിക്കപ്പെടുന്നത്

author-image
Rajesh T L
Updated On
New Update
allu wax statue

അല്ലു അർജുൻ മെഴുകു പ്രതിമയോടൊപ്പം

Listen to this article
0.75x 1x 1.5x
00:00 / 00:00

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ആരാധകരുടെ മനസിൽ ഇടം പിടിച്ച തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. ചടുലമായ ഡാൻസും വാചാലമായ അഭിനയ ശൈലിയും കൊണ്ട് മലയാളികളുടെയും പ്രിയ താരമാണ് അല്ലു അർജുൻ. എന്നാൽ, ഇപ്പോൾ ഒരു അപൂർവനേട്ടം താരത്തെ തേടിയെത്തിയിരിക്കുകയാണ്. ദുബായിലെ പ്രശസ്ത വാക്സ് മ്യൂസിയമായ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിൽ അല്ലു അർജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചലച്ചിത്രതാരത്തിന്റെ മെഴുകുപ്രതിമ ദുബായ് മാഡം ട്യുസോ മ്യൂസിയത്തിൽ സ്ഥാപിക്കപ്പെടുന്നത്. 

ഏപ്രിൽ 8ന്  അല്ലു താരത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ ആരാധകർ ഒരുങ്ങവെ ആണ് പുതിയ സന്തോഷ വാർത്ത പുറത്തു വന്നത് .അല്ലുവിൻറെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പുഷ്പ: ദി റൈസിലെ പ്രശസ്തമായ 'താഴത്തില്ലെടാ' എന്ന പോസിലാണ് അല്ലു അർജുന്റെ മെഴുകുപ്രതിമയുള്ളത്.പുഷ്പയുടെ രണ്ടാം ഭാഗമായ  പുഷ്പ 2; ദി റൂൾ' ആണ് അല്ലു അർജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 

2024 ഓഗസ്റ്റ്‌ 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുഷ്പ 2 തിയേറ്ററുകളിലെത്തും എന്നാണ് സൂചന . മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചിത്രം പുറത്തിറങ്ങുന്നത്. ആരാധകർക്കിടയിൽ വലിയ ഓളം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം പതിപ്പിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ആദ്യ ഭാഗം ഒരുക്കിയ സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവരണ്ട് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.പ്രധാന പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

pushpa 2 allu arjun wax statue dubai madame-tussauds museum