/kalakaumudi/media/media_files/2025/03/22/WTdYpxtqDYVzkvhMC23k.jpg)
photo : kavitha
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ തിയേറ്ററിൽ ജെ.സി.ഡാനിയേലിന്റെ വെങ്കല ശില്പത്തിന്റെ മാതൃക' അനാച്ഛാദനം ചെയ്തു.മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി.ഡാനിയേലിന്റെ വെങ്കല ശിൽപം നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം സാംസ്കാരിക കാര്യ മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തിരുവനതപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കാമ്പസിൽ സ്ഥാപിക്കുന്ന 10 അടി ഉയരമുള്ള പ്രതിമ 50 ലക്ഷം രൂപ ചെലവിലാണ് നിർമ്മിക്കുന്നത്.കുന്നുവിള എം.മുരളിയാണ് പ്രതിമ രൂപകൽപ്പന ചെയ്തത്.
കേരളത്തെ ആധുനിക സമൂഹമാക്കി മാറ്റുന്നതിൽ മലയാള സിനിമയും ജെ.സി. ഡാനിയേലും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ പറഞ്ഞു.യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള ഡാനിയേലും വിഗതകുമാരനിലെ നായിക പി.കെ.റോസിയും അന്നത്തെ സാമൂഹിക സാഹചര്യം കാരണം കടുത്ത വെല്ലുവിളികൾ നേരിട്ടവരാണ്.ചരിത്രത്തിൽ ജെസി ഡാനിയലിനെ രേഖപ്പെടുത്തുന്നതിലൂടെ,മുൻകാലങ്ങളിൽ സംസ്ഥാനത്ത് നിലനിന്നിരുന്ന സാമൂഹിക പരിതഃസ്ഥിതിയെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് ബോധ്യമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.മന്ത്രി സജി ചെറിയാന് പുറമെ ഷാജികൈലാസ്,മധുപാൽ ദിവ്യ എസ് അയ്യർ,കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.