മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് എറണാകുളം സബ് കോടതി

അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നാണ് സിറാജ് പരാതിയിൽ പറയുന്നത്.

author-image
Rajesh T L
New Update
manjummal boys

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പോസ്റ്റർ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: മലയാള സിനിമ ബോക്സ്‌ഓഫീസ് കളക്‌‍ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിറക്കി കോടതി. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നാണ് സിറാജ് പരാതിയിൽ പറയുന്നത്. 

ചിത്രത്തിൻറെ നിർമാണ കമ്പനിയായ പറവ ഫിലിംസിൻറെയും പാർട്ണർ ഷോൺ ആൻറണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ സബ് കോടതി ജഡ്ജി സുനിൽ വർക്കി  ഉത്തരവിറക്കിയത്. ചിത്രത്തിൻറെ നിർമാണത്തിന് 7 കോടി മുതൽ മുടക്കിയെന്നാണ് സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നാണ് ഹർജി. ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ കളക്‌ഷൻ ചിത്രം നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്‌ഫോമുകൾ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. ചിത്രത്തിൻറെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

manjummal boys