/kalakaumudi/media/media_files/2025/04/09/xqXQobSr1FmQMniBNQ1x.jpg)
സിനിമകളിലൂടെ രാഷ്ട്രീയം പറയുക എന്ന നയം പുതിയതല്ല. എന്നാല്‍ ഇക്കുറി തമിഴ്‌നാട്ടിലെ സ്ഥിതികള്‍ വളരെ വ്യത്യസ്തമാണ്. 2026 നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രെ ശേഷിക്കെ അധികാരം നിലനിര്‍ത്താനും, പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കാനുമായി ഓടുകയാണ് മുന്നണികള്‍. ഇതിനെ എല്ലാ രീതിയിലും സ്വാധീനിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരുപിടി ചിത്രങ്ങളാണ് 2026 പൊങ്കലിന് വരാന്‍ പോകുന്നത്.
വിജയ് അവസാനമായി നായകനാകുന്ന ‘ജനനായകൻ’, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ്സ് വിതരണം ചെയ്യുന്ന ശിവകാര്‍ത്തികേയന്‍ നായകനാകുന്ന 'പരാശക്തി' എന്നിവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 2026 പൊങ്കല്‍ ചിത്രങ്ങള്‍.
യഥാർഥ തമിഴക രാഷ്ട്രീയ വിഷയങ്ങളുമായി ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന് ബന്ധമുണ്ടാകുമെന്നും, തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സ്വാധീനവും സിനിമയില്‍ ഉണ്ടാകുമെന്നും പറയുന്നു. ഉള്ളടക്കം രഹസ്യമാണെങ്കിലും രാഷ്ട്രീയ ശബ്ദങ്ങള്‍ ഇതിലുയര്‍ന്നു കേള്‍ക്കാം എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയൊരു രാഷ്ട്രീയ സിനിമ എന്നു തന്നെയാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന 'പരാശക്തി'യെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. ഇപ്പോള്‍ തമിഴ് നാട്ടില്‍ നടക്കുന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ സംബന്ഘിക്കുന്ന സിനിമയാണിത് എന്ന് പറയപ്പെടുന്നു. 'ഹിന്ദി തെരിയാത് പോടാ' എന്ന ആ ടാഗ്‌ലൈനിനെയാണ് ഈ സിനിമ ഉയര്‍ത്തിക്കാട്ടുന്നത് എന്നു തന്നെയാണ് വാദം.