ബെംഗളൂരു: സിനിമയുടെ പ്രദർശനത്തിന് മുമ്പ് ദൈർഘ്യമേറിയ പരസ്യങ്ങൾ കാണിച്ച് സിനിമ കാണുന്നതിൽ നിന്ന് ബോർ അടിപ്പിച്ചു എന്നരോപിച്ചു യുവാവ് പരാതി നൽകി. തൻ്റെ സമയത്തിൻ്റെ 25 മിനിറ്റ് "പാഴാക്കിയ"തിന് പിവിആർ സിനിമാസ്, ഐഎൻഎക്സ്, ബുക്ക് മൈഷോ എന്നിവയ്‌ക്കെതിരെ പരാതി നൽകി .
തുടർന്നു ബെംഗളൂരുവിലെ 30-കാരനു നഷ്ടപരിഹാരമായി 65,000 രൂപ ലഭിച്ചു. 2023ൽ 'സാം ബഹാദൂർ' എന്ന സിനിമയുടെ മൂന്ന് ടിക്കറ്റുകൾ വൈകിട്ട് 4.05ന്റെ ഷോയ്‌ക്കായി ബുക്ക് ചെയ്‌തതായി അഭിഷേക് എംആർ പരാതിയിൽ പറയുന്നു. വൈകുന്നേരം 6.30 ഓടെ സിനിമ അവസാനിക്കുമെന്ന ധാരണയിലായിരുന്നു അഭിഷേക്.
അതിനുശേഷം ജോലിയ്ക്കു കയറണം എന്നായിരുന്നു അഭിഷേകിന്റെ ഉദ്ദേശം. എന്നാൽ സിനിമകളുടെ പരസ്യങ്ങളും ട്രെയിലറുകളും സ്ട്രീം ചെയ്തതിന് ശേഷം വൈകുന്നേരം 4.30നാണ് സിനിമ ആരംഭിച്ചു, ഇത് അഭിഷേകിന്റെ 30 മിനിറ്റ് സമയം പാഴാക്കിയെന്നാണ് ആരോപണം.
അന്നേദിവസം നിശ്ചയിച്ചിരുന്ന മറ്റ് ജോലി സംബന്ധമായ പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല, നഷ്ടപരിഹാരമായി പണത്തിൻ്റെ അടിസ്ഥാനത്തിൽ കണക്കാക്കാൻ കഴിയാത്ത നഷ്ടം നേരിട്ടു,” പരാതിയിൽ പറയുന്നു.
തൻ്റെ "വിലയേറിയ സമയം" പാഴായി. "സമയമാണ് പണമായി കണക്കാക്കുന്നത്" എന്ന് വാദിച്ച ഉപഭോക്തൃ കോടതി, പരാതിക്കാരന് ഉണ്ടായ നഷ്ടം നികത്താൻ പിവിആർ സിനിമാസിനും ഐഎൻഒക്‌സിനും നിർദ്ദേശം നൽകി. പരാതി ഫയൽ ചെയ്യുന്നതിനും ചെലവായ 10,000 രൂപയും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
പിവിആർ സിനിമാസിനും ഐഎൻഎക്‌സിനും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഫെബ്രുവരി 15-ലെ ഉത്തരവിൽ, "മറ്റുള്ളവരുടെ സമയവും പണവും ദുർ വിനിയോഗം ചെയ്യാൻ ആർക്കും അവകാശമില്ല" എന്ന് പറഞ്ഞ കോടതി, "25-30 മിനിറ്റുകൾ തീയേറ്ററിൽ വെറുതെയിരുന്ന് തിയേറ്റർ സംപ്രേക്ഷണം ചെയ്യുന്നതെന്തും കാണണം എന്ന് തിയറ്റർ നിർബന്ധിക്കുന്നത് ശരിയല്ല എന്ന് കോടതി പറഞ്ഞു.
ആളുകൾക്ക് അനാവശ്യ പരസ്യങ്ങൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്,ഉത്തരവിൽ പറയുന്നു.