ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'യുടെ സെന്‍സറിങ് പൂര്‍ത്തിയായി. മാര്‍ക്കോയുടെ ടീസറും പ്രോമോഷന്‍ ഗാനങ്ങളും നല്‍കിയ സൂചനകള്‍ ശരിവെച്ച് വയലന്‍സ് സിനിമകള്‍ക്ക് നല്‍കുന്ന എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് 'മാര്‍ക്കോ'യ്ക്ക് നല്‍കിയത്. മലയാളത്തില്‍ ഇറങ്ങുന്ന ഏറ്റവും വലിയ വയലന്റ് ചിത്രമായിരിക്കും 'മാര്‍ക്കോ'യെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാര്‍ ഇതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമല്‍, കില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ചിത്രം ഡിസംബര്‍ 20ന് ലോകവ്യാപകമായി തിയേറ്ററുകളില്‍ എത്തും. ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ പ്രതീക്ഷയോടെയാണ് മലയാളി സിനിമാ പ്രേക്ഷകര്‍ 'മാര്‍ക്കോ'യെ കാത്തിരിക്കുന്നത്.
'മാര്‍ക്കോ'യുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ആരംഭിച്ചിട്ടുമുണ്ട്. കേരള സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ആണ് ഔദ്യോഗികമായി ടിക്കറ്റ് ബുക്കിംഗിന് തുടക്കമിട്ടത്. ഡിസംബര്‍ 20ന് ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ 5 ഭാഷകളിലായി ചിത്രമെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനായി ഒരുങ്ങുന്നത്. കയ്യില്‍ മെഷീന്‍ ഗണ്ണുമായി ഉണ്ണി മുകുന്ദന്‍ നില്‍ക്കുന്ന ഹെവി മാസ്സ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏറെ വൈറലാണ്.
ഉണ്ണി മുകുന്ദന്‍ തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയുമായി എത്തുമ്പോള്‍ ചിത്രത്തെ കുറിച്ച് ഹൈപ്പ് പതിന്മടങ്ങായി വര്‍ദ്ധിച്ചിട്ടുമുണ്ട്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിലേതായി ഇറങ്ങിയ ചങ്കിടിപ്പേറ്റുന്ന ടീസര്‍ ഇതിനകം 5.5 മില്യണിലേറെ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലെ ആദ്യ സിംഗിള്‍ ബ്ലഡ് ഡബ്‌സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്ദത്തിലെത്തി സോഷ്യല്‍മീഡിയ മുഴുവന്‍ കീഴടക്കിയിരുന്നു. മൂന്നാമതായെത്തിയ ബേബി ജീന്‍ പാടിയ മാര്‍പ്പാപ്പ ഗാനവും തരംഗമായി. മൂന്ന് ഗാനങ്ങളും യൂട്യൂബ് മ്യൂസിക് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
'മാര്‍ക്കോ'യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്; 20ന് തിയേറ്ററുകളില്‍
മാര്‍ക്കോയുടെ ടീസറും പ്രോമോഷന്‍ ഗാനങ്ങളും നല്‍കിയ സൂചനകള്‍ ശരിവെച്ച് വയലന്‍സ് സിനിമകള്‍ക്ക് നല്‍കുന്ന എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് 'മാര്‍ക്കോ'യ്ക്ക് നല്‍കിയത്.
New Update