യുവത്വത്തിന്റെ മികച്ച ആവിഷ്കാരം തിയറ്ററിൽ തരംഗമായി രഞ്ജിത്ത് സജീവന്റെ യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള

വിദേശത്തേക്ക് പോയി ജീവിതം നഷ്ടപ്പെട്ട യുവാക്കളുടെ കഥ ഹൃദയഭേദകമായ വേദനയോടെ ചർച്ച ചെയ്യുമ്പോൾ, സിനിമ തീർന്നിട്ടും കാണികൾ തങ്ങളുടെ ചിന്തകളിൽ കഴിയുന്നുണ്ട്.

author-image
Aswathy
New Update
WhatsApp Image 2025-06-21 at 12.57.42 PM

UNITED KINGDOM OF KERALA

 

അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. ഖൽബ് ഗോളം എന്ന ചിത്രങ്ങൾക്കുശേഷം രഞ്ജിത്ത് സഞ്ജീവ് നായകനായി എത്തുന്ന ചിത്രമാണിത്. ഒരച്ഛന്റെയും മകന്റെയും ബന്ധത്തിലൂടെ തുടക്കമെടുക്കുന്ന ചിത്രം, പതിയെ രാഷ്ട്രീയവും കുടുംബ കാര്യങ്ങളും മറികടന്ന് കേരളത്തിന്റെ ഇന്നത്തെ യാഥാർത്ഥ്യങ്ങളിലേക്ക് കടന്നുപോകുന്നുണ്ട്. വിദേശത്തേക്ക് പോയി ജീവിതം നഷ്ടപ്പെട്ട യുവാക്കളുടെ കഥ ഹൃദയഭേദകമായ വേദനയോടെ ചർച്ച ചെയ്യുമ്പോൾ, സിനിമ തീർന്നിട്ടും കാണികൾ തങ്ങളുടെ ചിന്തകളിൽ കഴിയുന്നുണ്ട്.

ഇന്ദ്രൻസ്, സംഗീത, സാരംഗി ശ്യാം, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരെ കൂടാതെ മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു,മീര വാസുദേവ്, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നു. 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ 'യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള' മികച്ച അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ് & പൂയപ്പള്ളി ഫിലിംസ് ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനോജ് പി അയ്യപ്പന്റെ ഛായാഗ്രഹണവും, രാജേഷ് മുരുകേശന്റെ സംഗീതവും ചിത്രത്തെ മികവുറ്റതാക്കുന്നു. വിദേശപഠനം ഒരു സ്വപ്നമാവുമ്പോഴും, അതിന് പിന്നിലുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. 'അത്തരത്തിൽ നോക്കിയാൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' അതിനുള്ള ഒരു കണ്ണാടി ആണ്.

mollywood theater release