/kalakaumudi/media/media_files/2025/03/09/Gal36kFskKXcJPF679Xx.jpeg)
ചാനലുകളിലെ പ്രോഗ്രാമുകളെ ടാം റേറ്റിംഗില്‍ മുന്നിലെത്തിക്കുക എന്നത് നിസാര കാര്യമല്ല.പ്രത്യേകിച്ച് മത്സര ബുദ്ധിയുള്ള ഈകാലത്ത്. മലയാള പ്രേക്ഷകരുടെ ഇഷ്ട ചാനുലകള്‍ നിരവധിയുണ്ട്.അവയിലെ എല്ലാ പ്രോഗ്രാമുകളും അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഇഷ്ടപ്പെട്ടാലോ അവര്‍ ആ പ്രോഗ്രാം ചാനലില്‍ അവസാനിക്കുന്നതുവരെ കണ്ടുകൊണ്ടിരിക്കും. ഇങ്ങനെയാണ് പല പരിപാടികളും ജനപ്രിയമാകുന്നത്.പ്രോഗ്രാമുകള്‍ ജനപ്രിയമാക്കുന്നതിനു പിന്നിലും പല മാജിക്കുകളുമുണ്ട്.ചാനലുകളുടേതായ തന്ത്രങ്ങളാണവ. അതിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഴിവ് വളരെ പ്രധാനമാണ്. അത്തരത്തില്‍ നിരവധി പ്രോഗ്രാമുകളെയും സീരിയലുകളെയും ജനപ്രിയമാക്കിയ ഒരാളുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഗിരീഷ് ചന്ദ്രന്‍. ചാനല്‍ ജീവിതത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ് അദ്ദേഹം. 20 വര്‍ഷം മുമ്പ് അതായത് 2005ല്‍ ഏഷ്യാനെറ്റിന്റെ എന്റര്‍ടൈന്‍മെന്റ് ചാനലില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായാണ് ജോലിയില്‍ പ്രവേശിച്ചത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഏത് ചാനലിനെതിരെയാണോ തന്ത്രങ്ങള്‍ സ്വീകരിച്ച് താഴെയിറക്കിയത് ഇന്ന് ആ സൂര്യ ടിവിയെ കൈപിടിചുയര്‍ത്താനുള്ള പുതിയ കാലത്തിന്റെ വിജയ മന്ത്രങ്ങളുമായി അവിടെ പ്രോഗ്രാം വിഭാഗത്തിന്റെ തലവനായ് എത്തുന്നു. ഗിരീഷ് ചന്ദ്രന്റെ ചാനല്‍ വിശേഷങ്ങളിലേക്ക്...
ആദ്യ പ്രോഗ്രാം വിശ്വസിച്ചാലും ഇല്ലെങ്കിലും
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005ല്‍ ഏഷ്യാനെറ്റില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായി ആയി എത്തിയ ഗിരീഷ് ചന്ദ്രന്‍ ആദ്യമായി ചെയ്ത പരിപാടിയാണ് വിശ്വസിച്ചാലും ഇല്ലെങ്കിലും. മത്സര ബുദ്ധിയോടെയുള്ള മുന്നോട്ടുള്ള പ്രയാണത്തിലായിരുന്നു ആ സമയം ചാനലുകള്‍. ആദ്യ പ്രോഗ്രാം തന്നെ വന്‍ ഹിറ്റാക്കാന്‍ ഗിരീഷ് ചന്ദ്രനു സാധിച്ചു എന്നതാണ് അദ്ദേഹത്തെ 20 വര്‍ഷം വരെ ഏഷ്യാനെറ്റില്‍ പിടിച്ചുനിര്‍ത്തിയത്. തുടര്‍ന്ന് സുപ്രഭാതം,അകത്തളം തുടങ്ങിയ പരിപാടികളുടെ നിര്‍മ്മാണചുമതലയില്‍ നിന്ന് ഏഷ്യാനെറ്റിന്റെ ഫിക്ഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ ഫിക്ഷന്‍ ഹെഡായ ശരത്ത്ചന്ദ്രനൊപ്പം പ്രവര്‍ത്തിച്ചു.
ഏഷ്യാനെറ്റിന്റെ തലവിധി മാറ്റിയെഴുതിയ പരമ്പരകള്‍
സൂര്യ ടിവി ആയിരുന്നു ആസമയം മാര്‍ക്കറ്റ് ലീഡര്‍.സൂര്യയുടെ സീരിയലുകള്‍ കണ്ട് വിലയിരുത്തലായിരുന്നു ഗിരീഷിന്റെ തുടക്കകാലത്തെ പ്രധാന ജോലി. കാരണം സൂര്യ ടിവിയുടെ മിന്നുകെട്ട്,കായംകുളംകൊച്ചുണ്ണി, കാവ്യാഞ്ജലി, കാണാക്കിനാവ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സീരിയലുകള്‍ 15 മുതല്‍ 20 വരെ ടാം റേറ്റിംഗ് നേടി മുന്നേറുന്ന സമയം. ഏഷ്യനെറ്റിന്റെ എല്ലാ പ്രൈം ടൈം സ്ലോട്ടുകളും 5 പോയിന്റില്‍ താഴെയായിരുന്നു.തുടര്‍ന്ന് നിരന്തരം പഠനപ്രവര്‍ത്തനങ്ങളായിരുന്നു. ഈ രംഗത്ത് ഒരു ഗവേഷണ വിദ്യാര്‍ത്ഥിയെ പോലെ ഗിരീഷ് എണ്ണയിട്ട ഒരു യന്ത്രമായ് പണിയെടുത്തു. പിന്നെ കണ്ടത് ഏഷ്യനെറ്റിന്റെ ചരിത്രം മാറ്റിയെഴുതിയ പരമ്പരകള്‍.
സ്വാമി അയ്യപ്പന്‍ ഏഷ്യനെറ്റിന്റെയും സൂര്യയുടെയും തലവിധി മാറ്റിയെഴുതിത്തുടങ്ങിയ മെഗാഹിറ്റ് പരമ്പരകളാണ്. തുടര്‍ന്ന് ഹിറ്റ് പരമ്പരകളുടെ പ്ലാനിംഗും ഇമ്പ്ലിമെന്റുമെല്ലാം നിര്‍വഹിച്ചത് ഗിരീഷായിരുന്നു. എന്റെമാനസപുത്രി,രഹസ്യം, നെമ്പരപ്പൂവ്, സ്വാമി അയ്യപ്പന്‍ തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ അമരത്വത്തിൽ നിന്ന് ഏഷ്യനെറ്റിന്റെ തിരിച്ചുവരവിന് കളമൊരുക്കി.ഗിരീഷിന്റെ കണ്ടുപിടിത്തമായിരുന്നു ഏഷ്യനെറ്റിന്റെ അത്ഭുത ശിശുവായ് മാറിയ ഓട്ടോഗ്രാഫ്. ഓട്ടോഗ്രാഫ് പിന്നെ 6.30 നോണ്‍ പ്രൈം ടൈം നമ്പര്‍ വണ്‍ പരമ്പരയായ് മാറി പുതു ചരിത്രമെഴുതി.
ഓട്ടോഗ്രാഫോടെ ഗിരീഷ് ടെലിവിഷന്‍ ഇന്റസ്ട്രിയില്‍ ചര്‍ച്ച വിഷയമായ് മാറി. കിട്ടാത്ത മുന്തിരി പുളിക്കുന്ന കുരങ്ങന്മാര്‍ ശത്രുക്കളായ മാറി വന്‍ ദുഷ്പ്രചരണങ്ങള്‍ വരെ ഇറക്കി വിട്ടു.പക്ഷേ ഗിരീഷിന്റെ പൊട്ടെന്‍ഷ്യല്‍ മനസിലാക്കിയ മാനേജ്‌മെന്റും ചാനല്‍ തലവന്‍ കെ.മാധവനും പുതിയ പുതിയ അവസരങ്ങള്‍ ഗിരീഷിന് നല്‍കികൊണ്ടിരിരുന്നു.തുടര്‍ന്ന് പരമ്പരകളുടെ വിജയ ചരിത്രമെഴുതുന്നത് ഗിരീഷ് എന്ന വ്യക്തിയില്‍ അതിഷ്ഠിതമായി കുറേകാലം. മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റ് പരമ്പരയായ കുങ്കുമപൂവ് ഗിരീഷിന്റെ തലയിലുദിച്ച കഥാഖ്യാനമായിരുന്നു. അതിലൂടെ ഗിരീഷ് അവതരിപ്പിച്ച ഹിറ്റ് കോമ്പിനേഷിന്‍ ആയിരുന്നു തിരക്കഥാകൃത്ത് പ്രദീപ് പണിക്കരും സംവിധായകന്‍ പ്രവീണ്‍ കടയ്ക്കാവൂരും. മലയാള സിനിമയില്‍ മികച്ച ചിത്രങ്ങളുടെ നിര്‍മ്മാതാവായ ജി.ജയകുമാറിനെ കുങ്കുമപ്പൂവിലൂടെ സീരിയല്‍ രംഗത്തെത്തിച്ചതും ഗിരീഷ് ആയിരുന്നു. തുടര്‍ന്ന് പരസ്പരം, ചന്ദനമഴ, നീലക്കുയില്‍ തുടങ്ങിയ വന്‍ വാണിജ്യ വിജയങ്ങളും ജയകുമാറിലൂടെ ഗിരീഷ് അവതരിപ്പിച്ചു.
ഗിരീഷ് സീരിയല്‍ രംഗത്തേക്ക് കൈ പിടിച്ചുകൊണ്ടു വന്ന മറ്റൊരു പ്രെഡൂസറാണ് റൈസണ്‍ പിക്‌ചേഴ്‌സ് രമേഷ് ബാബു. അദ്ദേഹത്തിന്റെ സ്ത്രീധനം, ഭാര്യ, മൗനരാഗം, പത്തരമാറ്റ് എന്നിവയിലൂടെ ഏഷ്യനെറ്റ് അരക്കിട്ടുറപ്പിച്ചത് ഒന്നാം സ്ഥാനത്തിന്റെ സിംഹാസനം. കുട്ടികളുടെ പരമ്പരകളായ കുട്ടിച്ചാത്തനും ബാലഗണപതിയും റേറ്റിംഗ് ചാര്‍ട്ടില്‍ എത്തിക്കാന്‍ ഗിരീഷിന്റെ വെറും ചില പൊടികൈകള്‍ മാത്രം.
പുതിയ പ്രൊഡക്ഷന്‍ ഹൗസിനും സംവിധായകര്‍ക്കും തിരിക്കഥാകൃത്തുകള്‍ക്കും ഗിരീഷ് നല്‍കിയ അവസരങ്ങള്‍ ഏഷ്യനെറ്റിന് പൊന്‍തുവലുകളായി.
1. ഓട്ടോഗ്രാഫ്- സുജിത്ത് സുന്ദര്‍ (സംവിധായകന്‍)അനില്‍ബാസ് തിരക്കഥകൃത്ത്)
2. കുങ്കുമപൂവ്- പ്രദീപ് പണിക്കര്‍(തിരക്കഥാകൃത്ത്)പ്രവീണ്‍ കടയ്ക്കാവൂര്‍സംവിധായകന്‍)()ജയകുമാര്‍ ( നിര്‍മ്മാതാവ്)
3. സ്ത്രീധനം- രമേഷ്ബാബുനിര്‍മ്മാതാവ്),കൃഷ്ണ മൂര്‍ത്തി(സംവിധായകന്‍)
4. ബാലഗണപതി- സുധീര്‍ബാബു(നിര്‍മ്മാതാവ്)
5. കറുത്തമുത്ത്- അല്‍ താഹിര്‍ നിര്‍മ്മാതാവ്)
6. അമ്മയറിയാതെ-ഫൈസല്‍നിര്‍മ്മാതാവ്)
7. മാളികപ്പുറം- ശരണ്യസുബ്രഹ്‌മണ്യം(നിര്‍മ്മാതാവ്)
8. ഗീതാഗോവിന്ദം- ബോബി (നിര്‍മ്മാതാവ്)
9. ചന്ദനമഴ-ചെറുന്നിയൂര്‍ ജയപ്രസാദ്(തിരക്കഥാകൃത്ത്)
10. പരസ്പരം- മഞ്ജുധര്‍മ്മന്‍(സംവിധായകന്‍)
11. ചന്ദ്രകാന്തം(ഉണ്ണി)'
കറുത്തമുത്ത്: ഏറ്റവും കൂടുതല്‍ ഭാഷയിലേയ്ക്ക് റി മേക്ക് ചെയ്ത പരമ്പര.
പല കാലഘട്ടങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ പരമ്പരകള്‍
1. എന്റെ മാനസസുത്രി
2. ഓട്ടോഗ്രാഫ്
3. ഹരിചന്ദനം
4. കുങ്കുമപ്പൂവ്
5. ചന്ദനമഴ
6. പാരിജാതം
7. പരസ്പരം
8. വാനമ്പാടി
9. സ്ത്രീധനം
10. കറുത്തമുത്ത്
11. അമ്മയറിയാതെ
12. സാന്ത്വനം
13. മൗനരാഗം
14. അമ്മക്കിളി
15. സ്വാമിഅയ്യപ്പന്‍