എഴുത്തുകാരന്റെ സന്തോഷം സിനിമ എഴുത്തിലല്ല,ഒരാളും അങ്ങനെ പറയില്ല'

നോവലിസ്റ്റും കഥാകൃത്തുമായ ജി ആര്‍ ഇന്ദുഗോപന്‍, എഴുത്തുകാരനും സിനിമയും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായ രീതിയില്‍ നോക്കിക്കാണുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

author-image
Rajesh T L
New Update
g

നോവലിസ്റ്റും കഥാകൃത്തുമായ ജി ആര്‍ ഇന്ദുഗോപന്‍, എഴുത്തുകാരനും സിനിമയും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായ രീതിയില്‍ നോക്കിക്കാണുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. 

'ലോകത്ത് ഒരു എഴുത്തുകാരനും എനിക്ക് സിനിമയില്‍ വരുന്നതാണ് സന്തോഷമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.എംടി പോലും ഈയടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്'.സിനിമയില്‍ ഒരു ടീം വര്‍ക്കിനൊപ്പമാണ് സഞ്ചരിക്കുന്നത്.നമ്മുടെ കഥയുടെ സ്‌കെല്‍റ്റണില്‍ കൊടുക്കുന്ന സംഭാഷണങ്ങള്‍   ഏതൊക്കെ സ്വീകരിക്കുന്നു,ഉപയോഗിക്കുന്നു എന്നതൊക്കെ തീരുമാനിക്കുന്നത് നിരന്തമായ പ്രക്രിയയിലൂടെ എട്ടും പത്തും പതിനഞ്ചും തവണ മാറ്റിയെഴുതുമ്പോഴാണ്.അങ്ങനെയാണ് നമ്മുടെ ഉള്‍ബോധത്തില്‍ സര്‍വ്വ പ്രജാപതിയായ കഥാകൃത്ത്  ഉണ്ടാകുന്നത്. അവിടെയാണ് നമ്മുടെ  സെല്‍ഫ് ഇരിക്കുന്നത്.' ഇന്ദുഗോപന്‍  പറയുന്നു 

ജോലിയില്‍ നിന്ന് വിരമിച്ച് പൂര്‍ണ സമയം എഴുത്തിലേക്ക് ഇറങ്ങിയപ്പോള്‍ എഴുത്ത് സ്വാതന്ത്ര്യവും ഉപജീവനും തന്നു.കഥയെഴുത്തുമായി ബന്ധപ്പെട്ട  ഒരു ഇടത്തരം ജീവിതം നയിക്കുക,അതത്ര എളുപ്പമുള്ള കാര്യമല്ല.ലിറ്ററേച്ചര്‍ തന്നെ രൂപം മാറി സിനിമയുമായി സമന്വയിക്കുമ്പോള്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

എഴുത്തുകാരന്റെ അടിസ്ഥാനപരമായ സംഗതി അവിടെ തന്നെയുണ്ട്.അതില്‍ നിന്നുള്ള മാറ്റങ്ങളാണ് ഉണ്ടാകുന്നത്.കൊമേര്‍ഷ്യല്‍ ആയിട്ടും അല്ലാതെയും അത്തരത്തില്‍ ഞാന്‍ എഴുതിയ  കഥകള്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്.ഇതില്‍ ഒരുപാട് പേരുടെ സംഭവനകളുണ്ട്.ജനാധിപത്യപരമായ  മുന്‍ഗണനയാണ്   അതില്‍ കാണുന്നത്.എല്ലാവരും കഥയില്‍ കയറി ഇടപെട്ടു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.എല്ലാ മനുഷ്യര്‍ക്കും ബുദ്ധിയുണ്ട്.ഇതില്‍ പങ്കെടുക്കുന്നവരിലെല്ലാം അവരവരുടെ ഇന്റലിജന്‍സും സംഭാവന ചെയ്യുന്നുണ്ട്.നിര്‍ഭഗ്യവശാലോ ഭാഗ്യവശാലോ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ഉണ്ടാകുന്നത് കഥകളിലാണ്.

എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ളത് കഥയ്ക്കകത്താണ്.കഥയുടെ ജനകീയത കൊണ്ടാണ് കഥയ്ക്ക് അത്തരത്തിലുള്ള ഒരു മുന്നേറ്റമുണ്ടാകുന്നതെന്നും ജി ആര്‍ ഇന്ദുഗോപന്‍ വിലയിരുത്തുന്നു.

literature malayalam cinema mt vasudevan nair cinema story. literature