കുടുംബദേവതയുടെ ചിത്രം നെഞ്ചില്‍ ടാറ്റൂ ചെയ്ത് അജിത്ത്

കഴിഞ്ഞദിവസം, പാലക്കാട്ടെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ശാലിനിയ്ക്കും മകന്‍ ആദ്വിക്കിനുമൊപ്പം നടന്‍ അജിത്ത് ദര്‍ശനം നടത്തിയിരുന്നു.

author-image
Biju
New Update
ajith

പാലക്കാട്: പാലക്കാട്ടെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ശാലിനിയ്ക്കും മകന്‍ ആദ്വിക്കിനുമൊപ്പം ദര്‍ശനം നടത്തിയ അജിത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒപ്പം അജിത്തിന്റെ ടാറ്റൂ ചര്‍ച്ചയാവുന്നു 

കഴിഞ്ഞദിവസം, പാലക്കാട്ടെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ശാലിനിയ്ക്കും മകന്‍ ആദ്വിക്കിനുമൊപ്പം നടന്‍ അജിത്ത് ദര്‍ശനം നടത്തിയിരുന്നു. താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനൊപ്പം തന്നെ  അജിത്തിന്റെ നെഞ്ചിലെ ടാറ്റൂ ഡിസൈനും ചര്‍ച്ചയാവുകയാണ്. 

മുണ്ടും വെള്ള മേല്‍മുണ്ടുമായിരുന്നു അജിത്തിന്റെ വേഷം. താരത്തിന്റെ നെഞ്ചിലെ ടാറ്റൂ ഡിസൈന്‍ വ്യക്തമായി കാണുന്ന തരത്തിലുള്ളതാണ് ചിത്രങ്ങള്‍.  അജിത്തിന്റെ നെഞ്ചിലുള്ളത് ഒരു ദേവീ ടാറ്റൂ ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

'ആ ടാറ്റൂ ഊട്ടുകുളങ്ങര ഭഗവതിയുടെ ചിത്രമാണ്. അദ്ദേഹത്തിന്റെ കുടുംബദേവത/ കുലദൈവം. പാലക്കാട് തമിഴരുടെ ദേവത. അദ്ദേഹം ഈ ക്ഷേത്രം സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്,' എന്നാണ് ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകളിലൊന്ന്. 

മലയാളികള്‍ക്ക് ഏറെയിഷ്ടപ്പെട്ട താരജോഡികളാണ് അജിത്ത്- ശാലിനി ദമ്പതിമാര്‍. ശാലിനിയും അജിത്തും മക്കളായ ആദ്വിക്കും അനൗഷ്‌കയുമെല്ലാം മലയാളികള്‍ക്ക് ഏറെ പരിചിതരാണ്. അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകര്‍ക്കു പ്രിയങ്കരിയാണ്.  

അജിത്തിന്റെ റേസിംഗ് മത്സരവേദികളിലും മകന്‍ ആദ്വിക്കിന്റെ ഫുട്‌ബോള്‍ മത്സരവേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുമ്പോള്‍, മാധ്യമങ്ങളുടെ ശ്രദ്ധ നടിയെ തേടിയെത്താറുണ്ട്.  അജിത്തിന്റെ റേസിങ് കാണാന്‍ എത്തിയ ശാലിനിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.

1999-ല്‍ ശരണിന്റെ 'അമര്‍കളം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്. 2000 ഏപ്രിലില്‍ ചെന്നൈയില്‍ നടന്ന ഒരു സ്വകാര്യചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികള്‍ക്ക് 2008-ല്‍ മകള്‍ അനൗഷ്‌കയും 2015-ല്‍ മകന്‍ ആദ്വികും പിറന്നു.