ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് എലിസബത്തിന്റെ വെളിപ്പെടുത്തല്‍

പഴയ ഭാര്യമാരൊക്കെ ഇപ്പോള്‍ ഒരുമിച്ചു കൂടി പ്ലാന്‍ ചെയ്ത് ആക്രമിക്കുകയാണ് എന്നൊക്കെ പലരും പറയുന്നുണ്ട്. ഇതൊക്കെ കോമഡിയായിട്ടാണ് തോന്നുന്നത്. എനിക്ക് നീതി കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല എന്റെ പേരില്‍ കേസ് വരും എന്ന് എനിക്ക് തോന്നുന്നുണ്ട്.

author-image
Biju
New Update
sfj

കൊച്ചി: ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ താന്‍ തയാറായിരുന്നുവെന്നും പിന്നെ എന്തിനാണ് കുടുംബത്തിനു പോലും ബന്ധമില്ലാത്ത മറ്റൊരാളുടെ കരള്‍ വലിയ തുക നല്‍കി മേടിച്ചതെന്ന് എലിസബത്ത് ചോദിക്കുന്നു.

''ഇയാള്‍ക്ക് കരള്‍ കൊടുത്ത ഡോണറിന്റെ കേസ് പറയുന്നുണ്ടല്ലോ. എന്തിനാണ് ആ ഡോണര്‍ വന്നത്, ഇത്രയും ലക്ഷം രൂപ കൊടുത്തിട്ട് ഒരു ഡോണറിന്റെ വയ്‌ക്കേണ്ട കാര്യം എന്തായിരുന്നു. കരള്‍  കൊടുക്കാന്‍ പറ്റുന്ന കുറെ ആളുകള്‍ ഉണ്ടായിരുന്നു.  അതുപോലെതന്നെ ഞാനും കരള്‍ കൊടുക്കാന്‍ തയാറായിരുന്നു.  അങ്ങനെ കൊടുക്കാന്‍ റെഡിയായിരുന്നു എന്ന് പറഞ്ഞതിന്റെ തെളിവ് എന്റെ കയ്യില്‍ ഉണ്ട്. പക്ഷേ അത് എന്തുകൊണ്ട് സ്വീകരിച്ചില്ല, എന്തുകൊണ്ട് എന്റെ കരള്‍ മാച്ചിങ് ആണോ എന്നും പോലും ടെസ്റ്റ് ചെയ്തില്ല.  പ്രേമിക്കുന്ന  സമയത്ത് എന്റെ ബ്ലഡ് ഗ്രൂപ്പ് അടക്കം ചോദിച്ചിട്ടുണ്ട്.  

അപ്പോള്‍ ഒരേ ബ്ലഡ് ഗ്രൂപ്പ് ആണെന്ന് കണ്ടപ്പോള്‍ ഓ നമ്മള്‍ സെയിം ബ്ലഡ് ഗ്രൂപ്പ് ആണല്ലോ എന്ന് പറഞ്ഞിരുന്നു. പ്രേമിക്കുന്ന സമയത്ത് പുള്ളി വേറൊരാളുടെ കൂടെ ആണ് താമസിച്ചിരുന്നത്. ആളുടെ പേര് ഞാന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് ജോലിക്കാരി ആണെന്നാണ് എന്നോട് പറഞ്ഞിരുന്നത്. ആ കുട്ടിയോടും അവരുടെ രക്തഗ്രൂപ്പ് എന്താണെന്ന് ചോദിച്ചപ്പോള്‍ അവരും ഇയാളുടെ ഗ്രൂപ്പ് തന്നെ പറഞ്ഞു. ഇങ്ങേര്‍ക്ക് അവയവമാറ്റം നടക്കുന്ന സമയത്ത് ആ കുട്ടി അവിടെ വന്നു കരഞ്ഞു, ചേട്ടന്റെ ഇഷ്ടം കിട്ടാന്‍ വേണ്ടിയിട്ടാണ് ഒരേ രക്തഗ്രൂപ്പ് ആണെന്ന് പറഞ്ഞത് എന്നു പറഞ്ഞു. എന്റെ എ പോസിറ്റീവ് ആണ് ഓ പോസിറ്റീവ് അല്ല എന്നൊക്കെ പറഞ്ഞിട്ടുള്ള സംഭവം ഒക്കെ നമ്മുടെ കയ്യിലുണ്ട്.  

പക്ഷേ അവരുടെ പേര് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അനുഭവിച്ചു, നാണം കെട്ടു ഞാന്‍ ഇനി ഏതുതരത്തിലുള്ള  നാണക്കേട് ആണെങ്കിലും സഹിക്കാന്‍ തയാറാണ്.  എന്റെ ജീവിതത്തില്‍ നടന്ന പല കാര്യങ്ങളും ഞാന്‍ പുള്ളിയോട് പറഞ്ഞിട്ടുണ്ട്. അപ്പൊ പുള്ളി പറഞ്ഞത് ദൈവം തന്നതാണ് നിന്നെ എനിക്ക് എന്നാണ്.  ഞാനും ഈ അവസ്ഥയിലൂടെ ഒക്കെ കടന്നു പോയിട്ടുള്ള ആളാണ്. നിന്നെ എന്നെക്കാളും നന്നായി മനസ്സിലാക്കാന്‍ വേറെ ആര്‍ക്കും പറ്റില്ല എന്നു പറഞ്ഞപ്പോള്‍ ഇത്രയും നല്ല ആള്‍ക്കാരൊക്കെ ഉണ്ടോ എന്ന് ഞാന്‍ വിചാരിച്ചു.

എനിക്ക് ഇതില്‍ ചോദിക്കാനുള്ളത്, എന്തുകൊണ്ട് വേറൊരു ഡോണര്‍ ഇത്ര കാശ് കൊടുത്തിട്ട് വന്നു. അതുപോലെതന്നെ അവരുടെ വീട്ടുകാര്‍ ആരും വന്ന് സൈന്‍ ചെയ്യാതെ ഒരു റിലേഷനും ഇല്ലാത്ത ആള്‍ വന്ന് സൈന്‍ ചെയ്തത് സംശയമുണ്ടാക്കുന്നു. വീട്ടുകാര്‍ക്ക് ഇത്രയ്ക്ക് വിലയേ  ഉള്ളോ? എന്തായാലും അതൊന്നും ഞാനിപ്പോള്‍ കൂടുതല്‍ പറയുന്നില്ല.  പറയേണ്ട അവസ്ഥ വന്നാല്‍ പറയാന്‍ എനിക്ക് ബുദ്ധിമുട്ടില്ല.  പിന്നെ ആരെയൊക്കെയോ കൊണ്ടുവന്നു എന്തൊക്കെയോ പറയിപ്പിക്കും എന്നൊക്കെ പറയുന്നത് കേട്ടു. അതൊക്കെ ഭീഷണി ആയിട്ടാണ് തോന്നിയത്, മറ്റുള്ളവര്‍ക്ക് ഭീഷണി ആണെന്ന് തോന്നാത്തത് എന്താണെന്ന് അറിയില്ല.

ഞാന്‍ മരുന്നുമാറിക്കൊടുത്തു എന്ന് ആരോടൊക്കെയോ പറഞ്ഞത് കേട്ടിട്ട് ഞാന്‍ അത് ഇവരുടെ വീട്ടുകാരോടും ചേച്ചിയോടും അടുത്ത സുഹൃത്തിനോടും പറഞ്ഞിട്ടുണ്ട്. അപ്പൊ അവര്‍ പറഞ്ഞത് അതൊന്നും കാര്യമാക്കേണ്ട, നിന്റെ കാര്യം എനിക്കറിയാം എന്നാണ്. ആരോഗ്യം ഇത്രയും ശ്രദ്ധിക്കുന്നു എന്ന് പറയുന്ന ആള്‍ കരള്‍ മാറ്റിവച്ചു കഴിഞ്ഞിട്ടും വൈനും ബിയറും കഴിക്കുന്നതിന്റെ തെളിവ് ഞാന്‍ അയാളുടെ വീട്ടില്‍ അയച്ചു കൊടുത്തിട്ടുണ്ട്. വൈനും ബിയറും,  വൈനും ബ്രാന്‍ഡിയും, വൈനും ബെക്കാടിയും ഒക്കെ ആയി മിക്‌സ് ചെയ്തിട്ട്  കഴിക്കുന്നതൊക്കെ തെളിവുണ്ട്. ഇതൊക്കെ ഞാന്‍ അവരുടെ സുഹൃത്ത് വഴി തന്നെ അവരുടെ ഡോക്ടറോടും പറഞ്ഞിട്ടുണ്ടായിരുന്നു. അവസാനം അതൊന്നും ഇല്ല, നമ്മളാണ് മരുന്ന് മാറ്റി കൊടുത്ത് ആള്‍ക്കാരനെ കൊല്ലാന്‍ നോക്കുന്നതെന്നു പറയുന്നു.  

ഞാന്‍ ഇതൊക്കെ തടയാന്‍ നോക്കിയപ്പോഴൊക്കെ എനിക്ക് അടി കിട്ടി. ആശുപത്രിയില്‍ നില്‍ക്കുന്ന സമയത്ത് ഞാന്‍ വീട്ടുകാരോട് പറഞ്ഞിട്ടുണ്ടായിരുന്നു, ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല, എന്നെ ഒരു വിലയും ഇല്ല നിങ്ങളാരെങ്കിലും ഇവിടെ നില്‍ക്കണം എന്ന്. അപ്പോ അവര്‍ പറഞ്ഞത് മോള്‍ നോക്കിയാലേ ശരിയാകൂ എന്ന്. അതുപോലെതന്നെ ഇനി അതുപോലത്തെ പെണ്ണുങ്ങള്‍ ഒരിക്കലും വീട്ടില്‍ കയറില്ല എന്ന വാക്കുകള്‍ പലതും എനിക്ക് തന്നിട്ടുണ്ടായിരുന്നു. അപ്പൊ ആ വാക്കുകളൊക്കെ എവിടെ,  ഒരു പണിക്കാരിയായിട്ടാണ് എന്നെ കണ്ടത്, ഡോണറിന്റെ മുറിവ് നോക്കാനും, ഇയാളുടെ മുറിവ് നോക്കാനും, കഴുകി കൊടുക്കാനും വേണ്ടി മാത്രമുള്ള ഒരു പണിക്കാരി ആയിട്ടാണ് ഇവരുടെ വീട്ടുകാരും എന്നെ കണ്ടിട്ടുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.  ഇയാളുടെ ആരോഗ്യം ശരിയായപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത്, മോളെ, മോള് പൊക്കോ എന്ന്, അതുകഴിഞ്ഞിട്ട് അവരെന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.  

കസ്തൂരിയുടെ തന്നെ ബാക്കി കമന്റ് പറയുന്നത് കേരളത്തില്‍ ഉളളവരെല്ലാം മോശക്കാരാണ് എന്നാണ്. ഇതിനു മറുപടി പറയേണ്ടത് മലയാളികളാണ്. ഇത്രയും വിദ്വേഷം വച്ചുകൊണ്ട് ഒരാള്‍ എന്തിനാണ് ഇവിടെ ജീവിക്കുന്നത് എന്ന് എനിക്കറിയില്ല. പുതിയ കുറെ ഐഡികള്‍ വന്നിട്ട് ഇപ്പൊ തെറിവിളികള്‍ തുടങ്ങിയിട്ടുണ്ട്. എന്റെ അക്കൗണ്ടില്‍ മാത്രമല്ല പല പല അക്കൗണ്ടുകളില്‍ വന്നു കമന്റ് ഇടുന്നുണ്ട്. ഞാന്‍ അങ്ങോട്ട് ചെന്ന് കയറിയിട്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നൊക്കെ പറയുന്നു.  ഞാന്‍ അങ്ങോട്ട് ചെന്നിട്ടു തന്നെയാണ് ഈ ബന്ധം ഉണ്ടായത് അത് ഞാന്‍ സമ്മതിക്കുന്നു. അത് തുറന്നുപറയുന്നതില്‍ ഒരു കുഴപ്പവും ഇല്ല. പക്ഷേ ഒരാള്‍ പ്രേമിച്ചു എന്ന് കരുതി എന്ത് തോന്ന്യവാസവും കാണിക്കാമോ. ഒരാളോട് ഒരാള്‍ക്ക് ഇഷ്ടം തോന്നുന്നതില്‍ ഇത്ര തെറ്റുണ്ടെന്ന് എനിക്ക് മനസ്സിലാവുന്നില്ല.  

ഇയാള്‍ എന്റെ വീട്ടുകാരുടെയും ചേട്ടന്മാരുടെ ഭാര്യമാര്‍ വരെ എവിടെയൊക്കെയാണ് വര്‍ക്ക് ചെയ്യുന്നതെന്നും രണ്ടു ദിവസത്തില്‍ അവരുടെ ഡീറ്റെയില്‍സ് ഒക്കെ കണ്ടുപിടിച്ചിട്ട് അതില്‍ ഒരാളുടെ ഫ്രണ്ടിനെ അടക്കം കണ്ടുപിടിച്ച ആളാണ് ഈ പുള്ളി. അത് കഴിഞ്ഞാണ് എന്നെ പ്രപ്പോസ് ചെയ്യുന്നത്. അതായത്  വീട്ടില്‍ ഇത്രമാത്രം പ്രഫസര്‍മാരുണ്ട്, ഇത്രമാത്രം ഡോക്ടര്‍മാരുണ്ട് ഇതൊക്കെ അന്വേഷിച്ചു. ഞാന്‍ എന്റെ മോള്‍ക്ക് വേണ്ടിയാണ്  ജീവിക്കുന്നത് എന്ന് പറഞ്ഞിട്ടു  എന്റെ വീട്ടിലെ ചരിത്രം മുഴുവന്‍ അറിഞ്ഞപ്പോള്‍ എന്നെ കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചു.  എട്ട് മാസം ഞങ്ങള്‍ ഫോണിലൂടെ സംസാരിച്ചിട്ടാണ് ഞാന്‍ അയാളുടെ കൂടെ ഇറങ്ങിപ്പോയത്.  

പഴയ ഭാര്യമാരൊക്കെ ഇപ്പോള്‍ ഒരുമിച്ചു കൂടി പ്ലാന്‍ ചെയ്ത് ആക്രമിക്കുകയാണ് എന്നൊക്കെ പലരും പറയുന്നുണ്ട്.  ഇതൊക്കെ കോമഡിയായിട്ടാണ് തോന്നുന്നത്.  എനിക്ക് നീതി കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല എന്റെ പേരില്‍ കേസ് വരും എന്ന് എനിക്ക് തോന്നുന്നുണ്ട്.  പക്ഷേ ഞാന്‍ എന്റെ എഫ്ബിയും യൂട്യൂബും എല്ലാം കളയുന്നതുവരെ ഇതു ചെയ്യും.  14 വര്‍ഷമായിട്ട് മുന്‍പത്തെ ആള് സഹിച്ചതും അവര്‍ എത്രമാത്രം ടോര്‍ച്ചര്‍ ചെയ്യപ്പെട്ടു എന്നതും ഞാന്‍ കണ്ടതാണ്. അതുകൊണ്ട് ഇതൊക്കെ ഞാനും പ്രതീക്ഷിച്ചിരുന്നു പക്ഷേ എനിക്ക് എതിര്‍ത്ത് പറയാന്‍ പേടിയായിരുന്നു. പല കാര്യത്തില്‍ എന്നെ പലതരത്തില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്റെ ചേട്ടന്‍ ഒരു കോളജില്‍ ഡിഎംനു പഠിക്കുകയായിരുന്നു, അവനെ തോല്‍പ്പിക്കുമെന്നു പറഞ്ഞ് അവിടുത്തെ മാനേജ്‌മെന്റിനെ വിളിച്ചു പറഞ്ഞിരുന്നു ഇയാള്‍.  ഞാന്‍ നാര്‍സിസ്റ്റിക് പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍ വിഡിയോ ഇട്ടപ്പോള്‍ അതില്‍ വന്ന കമന്റില്‍ നിന്റെ  ചേട്ടന്‍ ഇവിടെയല്ലേ പഠിക്കണേ അതൊക്കെ ആലോചിച്ചിട്ട് വേണം ഇത് ചെയ്യണം എന്ന് കമന്റ് ഇട്ടിട്ടുണ്ട്. അതുപോലെതന്നെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്ന പല കാര്യങ്ങളും ഞാന്‍ ഉള്ളപ്പോള്‍ തന്നെ നടന്നിട്ടുണ്ട്. 

കൊണ്ട് തന്നെയാണ്. എനിക്ക് എന്തെങ്കിലുംസംഭവിച്ചാല്‍ ഈ വിഡിയോകള്‍ മരിക്കുന്നതിനു മുമ്പ് ഒരു തുറന്നുപറച്ചില്‍ ആയി കാണണം.  ചിലപ്പോ വല്ല കുളത്തിലോ അല്ലെങ്കില്‍ വല്ല റോഡിലോ കിടന്നു എന്നെ കിട്ടിയാല്‍ അദ്ഭുതമില്ല.  എന്നെ സപ്പോര്‍ട്ട് ചെയ്യണമെന്ന് ഞാന്‍ പറയില്ല കാരണം നിങ്ങള്‍ക്ക് ഭീഷണി വരും, അങ്ങനെ മുന്നേ പലരോടും ചെയ്തിട്ടുണ്ട്.  പക്ഷേ എന്നെ സപ്പോര്‍ട്ട് ചെയ്യേണ്ട, ആളുകള്‍ ഇതുവരെ സപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാവരോടും നന്ദി.''എലിസബത്തിന്റെ വാക്കുകള്‍.

 

actor bala