/kalakaumudi/media/media_files/2025/02/14/Oeikex1hCa0RCMLKfVtU.jpg)
Jayan Cherthala
കൊച്ചി: സിനിമ മേഖലയിലെ തര്‍ക്കത്തില്‍ നിര്‍മാതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരസംഘടനയായ 'അമ്മ'. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയിട്ട് താരസംഘടനയെയും താരങ്ങളെയും നിര്‍മാതാക്കള്‍ അധിക്ഷേപിക്കുകയാണെന്ന് 'അമ്മ' മുന്‍ ഭാരവാഹി ജയന്‍ ചേര്‍ത്തല കുറ്റപ്പെടുത്തി.
അഭിനേതാക്കള്‍ പണിക്കാരെ പോലെ ഒതുങ്ങി നില്‍ക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോയിയേഷന്‍ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിര്‍മാതാക്കള്‍ക്ക് വേണ്ട. തീയറ്ററില്‍ ആള്‍ കയറണമെങ്കില്‍ താരങ്ങള്‍ വേണമെന്നും ജയന്‍ ചേര്‍ത്തല ചൂണ്ടിക്കാട്ടി.
താരങ്ങളുടെ കച്ചവട മൂല്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കണം. മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത അഭിനേതാക്കള്‍ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സാമ്പത്തിക സഹായം നല്‍കിയത് 'അമ്മ' ആണ്.
താരങ്ങളെ വെച്ച് ഷോ നടത്തി ഗുണഭോക്താക്കള്‍ ആയവരാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അമ്മ കടമായി നല്‍കിയ ഒരു കോടി രൂപയില്‍ ഇനി 40 ലക്ഷം നിര്‍മാതാക്കളുടെ സംഘടന തരാനുണ്ടെന്നും ജയന്‍ ചേര്‍ത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.