14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞ്; ആദ്യമായി കൈയ്യില്‍ എടുത്തപ്പോള്‍: വൈറലായി ചാക്കോച്ചന്‍

മകനെ ആദ്യമായി കൈയ്യിലെടുത്തപ്പോള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണ് ആദ്യം മനസ്സില്‍ വന്നത്. എന്നും ദൈവത്തിന് നന്ദി മാത്രം. ഈ ഒരു നിമിഷത്തിലേക്ക് എത്താന്‍ ഒരുപാടാളുകളുടെ പ്രാര്‍ത്ഥനയുണ്ടായിരുന്നു

author-image
Biju
New Update
chako

2005 ല്‍ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. പക്ഷേ ആദ്യത്തെ കണ്‍മണിയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരിയ്‌ക്കേണ്ടി വന്നു. 14 വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്കും ചികിത്സയ്ക്കും ഫലം കണ്ടു, 2016 ല്‍ ആണ് മകന്‍ ഇസഹാക്ക് പിറന്നത്. അത് പ്രിയയുടെയും കുഞ്ചാക്കോ ബോബന്റെയും ജീവിതത്തിലെ നാഴികക്കല്ല് തന്നെയായിരുന്നു.

ആ അനുഭവം എങ്ങനെയായിരുന്നു എന്ന് കുഞ്ചാക്കോ ബോബന്‍ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. മഴവില്‍ മനോരമയുടെ പിക്ചര്‍ പെര്‍ഫക്ട് എന്ന ഷോയില്‍, ഇസഹാക്കിന്റെ രണ്ടാം പിറന്നാളിന്റെ ചിത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നടന്‍. മകന്റെ ഓരോ പിറന്നാളും ഓരോ ആശയം വച്ചാണ് സെലിബ്രേറ്റ് ചെയ്യാറുള്ളത്. അവന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് അത് സെറ്റ് ചെയ്യുന്നത് പ്രിയയാണ് എന്ന് ചാക്കോച്ചന്‍ പറഞ്ഞു.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളെ ചവിട്ടികൂട്ടാന്‍ വന്നവനാണെന്നാണ് ചിരിയോടെ കുഞ്ചാക്കോ ബോബന്‍ പറയുന്നത്. കാരണം കഴിഞ്ഞ ദിവസവും കിടന്നുറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തലയുടെ സ്ഥാനത്ത് കാലായിരുന്നു. 

മകനെ ആദ്യമായി കൈയ്യിലെടുത്തപ്പോള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണ് ആദ്യം മനസ്സില്‍ വന്നത്. എന്നും ദൈവത്തിന് നന്ദി മാത്രം. ഈ ഒരു നിമിഷത്തിലേക്ക് എത്താന്‍ ഒരുപാടാളുകളുടെ പ്രാര്‍ത്ഥനയുണ്ടായിരുന്നു. മോന്‍ ജനിച്ചു കഴിഞ്ഞതിന് ശേഷം പലരും നേരിട്ട് കാണുമ്പോള്‍ അവരുടെ പ്രാര്‍ത്ഥനകളില്‍ ഞങ്ങളുണ്ടായിരുന്നു എന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍, എത്രത്തോളം അനുഗ്രഹീതരാണ് ഞങ്ങള്‍ എന്ന് തോന്നിയിട്ടുണ്ട്.

kunjacko boban