/kalakaumudi/media/media_files/2025/09/03/lal-flight-2025-09-03-09-37-20.jpg)
ന്യൂയോര്‍ക്ക്: സ്വകാര്യ ജെറ്റിലെ വിമാനയാത്രയുടെ ആകാശക്കാഴ്ചകള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. സമുദ്രത്തിന്റെ മുകളിലൂടെയുള്ള യാത്രയുടെ ആകാശകാഴ്ചകളാണ് മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്റെ സുഹൃത്ത് ജെടി പൈലറ്റാകുമ്പോള്‍ സാഹിസകതയ്ക്ക് പുതിയ അര്‍ഥം കൈവരും എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.
സുഹൃത്തും ബിസിനസുകാരനുമായ ജോസ് തോമസിനൊപ്പമാണ് മോഹന്‍ലാല്‍ വിമാന യാത്ര നടത്തിയത്. സുഹൃത്തിനൊപ്പമുള്ള ചിത്രവും വിഡിയോയിലുണ്ട്. ചോയ്‌സ് ഗ്രൂപ്പ് എംഡിയാണ് ജോസ് തോമസ്.
ഹൃദയപൂര്‍വ്വം പറന്നു നടക്കുവാ, മൂന്ന് പടം പറപ്പിച്ചിട്ട് പറന്നുനടക്കുവാ എന്ന്് തുടങ്ങിയ നിരവധി കമന്റുകളാണ് താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ ആരാധകര്‍ പങ്കുവെയക്കുന്നത്. ആരാണ് ജെ.ടി. എന്ന ചോദ്യവും ആരാധകര്‍ ചോദിക്കുന്നുണ്ട്.
സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം പ്രദര്‍ശനത്തെത്തിയപ്പോള്‍ മോഹന്‍ലാല്‍ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം യുഎസില്‍നിന്ന്, ചിത്രം വിജയപ്പിച്ചതില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചിരുന്നു.
ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്നതായിരുന്നു ഹൃദയപൂര്‍വ്വം സിനിമയുടെ പ്രധാന ആകര്‍ഷണം. സോനു ടിപി തിരക്കഥയെഴുതിയ ചിത്രത്തില്‍ മാളവിക മോഹനന്‍ ,സംഗീത മാധവന്‍ നായര്‍ , സംഗീത് പ്രതാപ് എന്നിവരും സിദ്ദിഖ് , ലാലു അലക്‌സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.