വസ്തുതകള്‍ വളച്ചൊടിച്ചു, നിയമ നടപടി സ്വീകരിക്കും, നിവിന്‍ പോളി

കോടതിയുടെ പരിഗണനയിലുള്ള ആര്‍ബിട്രേഷന്‍ കേസാണിത്. കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് പുതിയ കേസ്. വസ്തുതകള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉചിതമായ നിയമനടപടികള്‍ പിന്തുടരുമെന്നും സത്യം വിജയിക്കുമെന്നും നടന്‍ കുറിച്ചു

author-image
Biju
New Update
act

കൊച്ചി: ആക്ഷന്‍ ഹീറോ സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ തനിക്കെതിരായ  പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. വസ്തുതകള്‍ വളച്ചൊടിച്ചിരിക്കുകയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയുടെ പരിഗണനയിലുള്ള ആര്‍ബിട്രേഷന്‍ കേസാണിത്. കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് പുതിയ കേസ്. വസ്തുതകള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉചിതമായ നിയമനടപടികള്‍ പിന്തുടരുമെന്നും സത്യം വിജയിക്കുമെന്നും നടന്‍ കുറിച്ചു.

നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെയാണ് വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആയിരുന്നു പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തലയോലപ്പറമ്പ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 'ആക്ഷന്‍ ഹീറോ ബിജു 2' എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം(rights) നല്‍കി ഷംനാസില്‍ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പിന്നീട് ഇത് മറച്ചുവെച്ച് മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നല്‍കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. നിവിന്‍ പോളിയുടെ 'പോളി ജൂനിയര്‍ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരില്‍ മുന്‍കൂറായി കൈപ്പറ്റിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും വ്യക്തമാക്കുന്നു.

nivin pauly