നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

മാസങ്ങള്‍ക്ക് മുമ്പ് രോഗം മൂര്‍ച്ചിച്ചതായും അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.

author-image
Biju
New Update
PAKAJ

മുംബൈ: ബി.ആര്‍. ചോപ്രയുടെ 'മഹാഭാരത'ത്തില്‍ കര്‍ണ്ണനായി അഭിനയിച്ച പ്രശസ്ത നടന്‍ പങ്കജ് ധീര്‍(68) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. അര്‍ബുദബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസങ്ങള്‍ക്ക് മുമ്പ് രോഗം മൂര്‍ച്ചിച്ചതായും അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.

ധീറിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഇകചഠഅഅ(സിനി & ടിവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. 'അതീവ ദുഃഖത്തോടെയും വേദനയോടെയും പങ്കജ് ധീറിന്റെ മരണം അറിയിക്കുന്നു. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട് 4.30-ന് മുംബൈയില്‍ നടക്കും', പ്രസ്താവനയില്‍ പറയുന്നു.