രണ്‍വീറും അക്ഷയും അയല്‍ക്കാര്‍; മുംബൈയില്‍ പൃഥ്വിക്ക് 30 കോടിയുടെ ഫ്‌ളാറ്റ്!

17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലില്‍ തന്നെ പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. രണ്‍വീര്‍ സിങ്ങും അക്ഷയ് കുമാറും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് പാലി ഹില്‍സില്‍ വസതിയുണ്ട്. 

author-image
Rajesh T L
New Update
Prithiviraj and wife
Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈയില്‍ രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും. ബാന്ദ്രാ പാലി ഹില്‍സിലാണ് ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരില്‍ 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ലാറ്റ് വാങ്ങിയത്. 30 കോടി രൂപയാണ് ഫ്‌ളാറ്റിന്റെ വില. 

17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലില്‍ തന്നെ പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. രണ്‍വീര്‍ സിങ്ങും അക്ഷയ് കുമാറും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് പാലി ഹില്‍സില്‍ വസതിയുണ്ട്. 

mumbai movie prithviraj sukumaran malayalam move