/kalakaumudi/media/media_files/phJDoIqcqKe0NpEMERDq.jpeg)
ചെന്നൈ: സൂപ്പർതാരം രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്ത പ്രചരിച്ചതിനെ തുടർന്ന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനകളുമായി ആരാധകർ രംഗത്തെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
