ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

'നദികളിൽ സുന്ദരി യുമന' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന 'പ്രകമ്പനം' എന്ന ചിത്രത്തിന്‍റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്.

author-image
Shyam Kopparambil
New Update
Screenshot 2025-07-11 at 20-13-11 ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

 


കൊച്ചി: 'നദികളിൽ സുന്ദരി യുമന' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന 'പ്രകമ്പനം' എന്ന ചിത്രത്തിന്‍റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്.പ്രാഥമിക ചികിത്സയ്ക്കു വേണ്ടി നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിന്‍റെ ആദ‍്യ ഷെഡ‍്യൂൾ പൂർത്തിയാകാനിരിക്കെയാണ് അപകടമുണ്ടായിരിക്കുന്നത്.സാഗർ സൂര‍്യയും, ഗണപതിയും മുഖ‍്യ വേഷത്തിലെത്തുന്ന ഹൊറർ കോമഡി എന്‍റർടെയ്നർ ചിത്രമാണ് പ്രകമ്പനം. ഗണപതിക്കും സാഗർ സൂര‍്യയ്ക്കും പുറമെ അമീൻ, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

accident movie