ഷൈന്‍ ടോം ചാക്കോ പോലീസിനു മുന്നിലേക്ക്; വൈകീട്ട് മൂന്നു മണിയോടെ ഹാജറാവുമെന്ന് സൂചന

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ലഹരി പരിശോധനയ്ക്കിടെ  ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് വൈകീട്ട്‌ മൂന്നു മണിക്ക് ശേഷം പൊലീസിന് മുന്നില്‍ ഹാജരാകും.

author-image
Akshaya N K
New Update
h

കൊച്ചി:കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ലഹരി പരിശോധനയ്ക്കിടെ  ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും.

ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് കാണിച്ച്‌ എറണാകുളം നോര്‍ത്ത് പൊലീസ് തൃശൂരിലെ ഷൈന്റെ വീട്ടിലെത്തി നോട്ടീസ് നല്കിയിരുന്നു.

ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഷൈന്‍ യാത്രയിലാണെന്നും, വൈകീട്ട്‌ മൂന്നു മണിക്ക് ശേഷം പോലീസിനു മുമ്പില്‍ ഹാജറാവുമെന്നും കുടുംബം വ്യക്തമാക്കി.

ഷൈനിന്റെ രക്ഷപ്പെടലിന് പിന്നിലെ കാരണം വ്യക്തമായി അറിയാനാണ് ശ്രമം.
 ഇതിനായി ഷൈനിന്റെ ഒരു കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചതായാണ് വിവരം. ചോദ്യാവലി ഉള്‍പ്പെടെ തയ്യാറാക്കിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

drugs movie shine tom chacko cinema drugs case interrogation