'നീയാണ് എന്റെ എല്ലാം...' അദിതി ഇനി സിദ്ധാര്‍ഥിന് സ്വന്തം

ഏറെക്കാലമായി  ലിവിങ് ടുഗെദറില്‍ ആയിരുന്നു ഇരുവരും. 2021-ല്‍ ആണ് ഇരുവരും പ്രണയത്തിലായത്. 'മഹാസമുദ്രം' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയം മൊട്ടിട്ടത്.

author-image
Rajesh T L
New Update
actor siddarth wedding
Listen to this article
0.75x1x1.5x
00:00/ 00:00

''നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആന്‍ഡ് മിസ്റ്റര്‍ അദു-സിദ്ധു.'' വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ച് നടി അദിതി രാവു ഹൈദരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായത്.

ഏറെക്കാലമായി  ലിവിങ് ടുഗെദറില്‍ ആയിരുന്നു ഇരുവരും. 2021-ല്‍ ആണ് ഇരുവരും പ്രണയത്തിലായത്. 'മഹാസമുദ്രം' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയം മൊട്ടിട്ടത്.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003-ല്‍ ബാല്യകാല സുഹൃത്ത് മേഘ്നയെ ആണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്. ഇവരുടെ ദാമ്പത്യ ജീവിതം അധികം നാള്‍ നീണ്ടുനിന്നില്ല. ഏകദേശം രണ്ടു വര്‍ഷക്കാലം വേര്‍പിരിഞ്ഞ് കഴിഞ്ഞ ഇവര്‍ 2007ല്‍ വിവാഹമോചനം നേടി.

ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2012ല്‍ വേര്‍പിരിഞ്ഞു.