നടന്‍ വിഷ്ണുപ്രസാദ് ഗുരുതരാവസ്ഥയില്‍; കരള്‍ പകുത്തു നല്കാന്‍ തയ്യാറായി മകള്‍;ഇനി വേണ്ടത് സാമ്പത്തിക സഹായം

സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ്ക രള്‍ രോഗത്തെത്തുടര്‍ന്ന്  ഗുരുതരാവസ്ഥയില്‍. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചിലവു വരുമെന്നാണ് റിപ്പോര്‍ട്ട്.മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്.

author-image
Akshaya N K
New Update
vvvv

കൊച്ചി: സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് കരള്‍ രോഗത്തെത്തുടര്‍ന്ന്  ഗുരുതരാവസ്ഥയില്‍. 30 ലക്ഷം രൂപയോളം ചിലവില്‍ വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും നടത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്.  ഇത്രയും ഭീമമായ തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍ തുടങ്ങിയ സിനിമകളിലും ഒരുപാടു സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ആത്മ എന്ന സീരിയല്‍ താരങ്ങളുടെ സംഘടന അടിയന്തര സഹായമായി ഒരു തുക നല്‍കിയിട്ടുണ്ട്. 

''നടന്‍ വിഷ്ണു പ്രസാദിന്റെ അസുഖവിവരം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളൂ. വിഷ്ണു പ്രസാദിന് കരള്‍ മാറ്റി വയ്‌ക്കേണ്ട അവസ്ഥയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മകള്‍ കരള്‍ നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ചികിത്സയ്ക്കായി വലിയൊരു തുക വേണ്ടി വരും. നമ്മുടെ സംഘടനയായ ആത്മയ്ക്ക് വളരെ ചെറിയ തുകയേ സഹായിക്കാന്‍ കഴിയൂ, ഞങ്ങളുടേത് ഒരു ചെറിയ സംഘടനയാണ് വലിയ ഫണ്ട് ഉള്ള സംഘടനയല്ല'' - കിഷോര്‍ സത്യ പറഞ്ഞു.

 

actor Liver Disease serial actor vishnuprasad actor