/kalakaumudi/media/media_files/2025/10/20/ahana-2025-10-20-15-22-46.jpg)
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍. അഹാന മാത്രമല്ല, നടിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.
സിനിമകള്‍ കുറവാണെങ്കിലും വ്‌ളോഗര്‍, കണ്ടന്റ് ക്രിയേറ്റര്‍, ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ രീതികളിലെല്ലാം സജീവമാണ് അഹാന. നടിയുടെ പ്രധാന വരുമാന സ്രോതസ്സും സോഷ്യല്‍ മീഡിയ തന്നെയാണ്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ അഹാനയുടെ മാത്രം വരുമാനം 63,41,150 രൂപയായിരുന്നു എന്നാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി കൃഷ്ണകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്.
എന്തായാലും, ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാമിലെ എക്‌സ്‌ക്ലൂസീവ് കണ്ടന്റുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അഹാന. ഒരു മാസത്തെ സബ്സ്‌ക്രിപ്ഷന് 260രൂപയാണ് ഈടാക്കുന്നത്. ഇതുവരെ 190 പേരാണ് അഹാനയുടെ പേജ് സബ്സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.
31 ലക്ഷം ഫോളോവേഴ്‌സ് ആണ് അഹാനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. സബ്‌സ്‌ക്രിപ്ഷന്‍ മോഡിലേക്ക് വരുന്നതോടെ നടിയുടെ എക്‌സ്‌ക്ലൂസീവ് കണ്ടന്റുകള്‍ സബ്സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമാവും കാണാനാവുക. അഹാന മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായ പല ഇന്‍ഫ്‌ളുവന്‍സേഴ്‌സും ഇന്‍സ്റ്റഗ്രാമിന്റെ സബ്സ്‌ക്രിപ്ഷന്‍ മോഡിലേക്ക് മാറിയിട്ടുണ്ട്.
അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം ചേര്‍ന്ന് അടുത്തിടെ ഒരു ഓണ്‍ലൈന്‍ ക്ലോത്തിംഗ് ബ്രാന്‍ഡും അഹാന ആരംഭിച്ചിരുന്നു.
അടുത്തിടെ തന്റെ 30-ാം ജന്മദിനത്തിന് ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്യുവി എക്‌സ് 5 അഹാന സ്വന്തമാക്കുകയും ചെയ്തിരുന്നു.