/kalakaumudi/media/media_files/2025/11/14/vetrimaran-2025-11-14-13-26-30.jpg)
പൊല്ലാതവൻ എന്ന ചിത്രത്തിനുശേഷം വെട്രിമാരനും ധനുഷും ഒന്നിക്കാനിരുന്ന സിനിമയായിരുന്നു ദേശീയ നെടുഞ്ചാലൈ.
എന്നാൽ ഈ ചിത്രം പൂർത്തിയാക്കാൻ കഴിയാതെ പകുതിക്ക് വെച്ച് മുടങ്ങിപോവുകയായിരുന്നു
.ഇപ്പോഴിതാ ഈ സിനിമയിൽ തന്നെ നായികയായി ആലോചിച്ചിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി ആൻഡ്രിയ ജെറേമിയ.
മാസ്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവേളയിലാണ് ആൻഡ്രിയ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .
ഈ ചിത്രത്തിന്റെ കഥ കേൾക്കാനായി ചെന്നപ്പോൾ വെട്രിമാരന്റെ പുകവലി ശീലം കാരണം അവിടെനിന്ന് തിരികെപോരാൻ തുടങ്ങിയെന്നും അവർ പറഞ്ഞു.
ധനുഷിന്റെ ആവശ്യപ്രകാരം ആയിരുന്നു ആൻഡ്രിയ തന്നെകാണാനായി എത്തിയതെന്നായിരുന്നു വെട്രിമാരൻ പറഞ്ഞത് .
ആ സമയം തനിക്ക് അഭിനയിക്കാൻ ഒരു തരത്തിലും താല്പര്യം ഇല്ലായിരുന്നെന്നും കഥ കേൾക്കാനായി ചെന്നപ്പോൾ വെട്രി വളരെ അരോചകമായ രീതിയിൽ അവിടെ ഇരുന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നെന്നും അതുമൂലം കണ്ണുകൾ ചുവന്നു എന്നും ആൻഡ്രിയ പറഞ്ഞു .
വെട്രി കഥ പറഞ്ഞു തീരുന്നതിനുമുന്നെ തന്നെ ആൻഡ്രിയ അവിടെ നിന്നും പോയി എന്നും പറയുന്നു .
താരങ്ങളെയും അണിയറപ്രവർത്തകരെയും എല്ലാം നിശ്ചയിച്ചതിനുശേഷം സിനിമ ചിത്രീകരണം പൂർത്തിയാക്കാൻ കഴിയാതെ മുടങ്ങി പോവുകയായിരുന്നു .
വെട്രിമാരന്റെ സംവിധാനത്തിൽ ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മാസ്ക് നവംബർ 21ന് ആണ് തിയേറ്ററുകളിലെത്തുന്നത് .
റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
