25-ാം വിവാഹ വാര്‍ഷിക വിശേഷങ്ങള്‍ പങ്കുവച്ച് ഖുശ്ബു

ഞാനും എന്റെ നല്ലപാതിയും ഒന്നിച്ചുള്ള യാത്ര 25 വര്‍ഷം പിന്നിട്ടു. ദിവസം കൂടുന്തോറും ഞങ്ങളുടെ ബന്ധം ദൃഢമായി മാറുകയായിരുന്നു. ഞങ്ങള്‍ രണ്ടാളും ഏറ്റവും മികച്ചതാണ് നല്‍കുന്നത്. വാക്കുകളോ, മറ്റ് കാര്യങ്ങളോ ഒന്നും അളന്നുതൂക്കാറില്ല. കുടുംബം നന്നായി പോവുന്നതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ രണ്ടാള്‍ക്കുമാണ

author-image
Biju
New Update
ty

ഒരു കാലത്ത് നടി ഖുശ്ബുവിന്റെ സിനിമകള്‍ കാണാന്‍ തിയേറ്ററില്‍ തള്ളിക്കയറിയ യുവാക്കളുടെ കണക്ക് എണ്ണിയാല്‍ തീരില്ല... ഖുശ്ബുവിനെ ഒരു നോക്ക് കാണാനും ഒന്ന് സംസാരിക്കാനും തുനിഞ്ഞിറങ്ങിയ ഒരുകൂട്ടം യുവാക്കളുടെ ജീവിതം ദിലീപ് നായകനായ സിനിമയിലൂടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട.

ഇപ്പോഴിതാ ഖുശ്ബു എന്നും ഐ ലവ് യു പറയുന്ന വിശേശത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഖുശ്ബുവും സംവിധായകന്‍ സുന്ദര്‍ സിയും മറ്റൊന്നും പറഞ്ഞില്ലെങ്കിലും എന്നും ഐ ലവ് യു പറയുമെന്നാണ് ഖുശ്ബു പറയുന്നത്.ഇരുപത്തി അഞ്ചാം വിവാഹ വാര്‍ഷിക വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഖുശ്ബുവിന്റെ വാക്കുകള്‍....

'ഞാനും എന്റെ നല്ലപാതിയും ഒന്നിച്ചുള്ള യാത്ര 25 വര്‍ഷം പിന്നിട്ടു. ദിവസം കൂടുന്തോറും ഞങ്ങളുടെ ബന്ധം ദൃഢമായി മാറുകയായിരുന്നു. ഞങ്ങള്‍ രണ്ടാളും ഏറ്റവും മികച്ചതാണ് നല്‍കുന്നത്. വാക്കുകളോ, മറ്റ് കാര്യങ്ങളോ ഒന്നും അളന്നുതൂക്കാറില്ല. കുടുംബം നന്നായി പോവുന്നതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ രണ്ടാള്‍ക്കുമാണ്. ഞാന്‍ ഒരിക്കലും അദ്ദേഹത്തോട് താങ്ക് യൂ പറയാറില്ല. എന്നാല്‍ ഐ ലവ് യൂ പറയാറുണ്ട്. നിങ്ങളായി തന്നെ തുടരുന്നതിന് നന്ദി. എന്നും അതേപോലെ തന്നെയിരിക്കട്ടെ. ഹാപ്പി ആനിവേഴ്‌സറി സ്വീറ്റ് ഹാര്‍ട്ട്'. സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഖുശ്ബു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ

സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്.

അതിനിടെ കഴിഞ്ഞ ദിവസം ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയെക്കുറിച്ചും അവര്‍ പറയുകയുണ്ടായി. നയന്‍താര മറുപടി പറയും ചെയ്തിട്ടുണ്ട്. 

പേരിനൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ത്തുവിളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള  നയന്‍താരയുടെ വാക്കുകള്‍ക്ക് പ്രതികരിച്ചിരിക്കുകയായിരുന്നു ഖുശ്ബു. വളരെ നല്ല തീരുമാനമാണ് നയന്‍താര എടുത്തതെന്നും സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ രജനി സാറിന് മാത്രം ചേരുന്നതാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഖുശ്ബു പറഞ്ഞു.

'നയന്‍താരയെ എല്ലാവര്‍ക്കും നയന്‍താര ആയിട്ടാണ് അറിയാവുന്നത്. ഞങ്ങളുടെ കാലത്ത് ആര്‍ക്കും പ്രത്യേക പട്ടം ഒന്നും നല്‍കിയിരുന്നില്ല. സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ഒരാള്‍ക്ക് മാത്രമാണ് ചേരുന്നത്, അത് രജനികാന്ത് ആണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല ലോകത്തില്‍ എവിടെ പോയാലും സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ അത് രജനി സാര്‍ മാത്രമാണ്. ബാക്കിയെല്ലാവരെയും അത്തരം ടൈറ്റിലുകള്‍ നല്‍കാതെ പേര് ചൊല്ലി വിളിക്കുന്നതാണ് നല്ലത്. വളരെ നല്ല തീരുമാനമാണ് നയന്‍താര എടുത്തത്', ഖുശ്ബു പറഞ്ഞു.

'നിങ്ങളെല്ലാം സ്നേഹത്തോടെ എന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു. എനിക്ക് ഇത്രയും വലിയ ഒരു കിരീടം നല്‍കിയതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നാല്‍ എന്നെ നയന്‍താര എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് എളിമയോടെ അപേക്ഷിക്കുന്നു. കാരണം ഈ പേരാണ് എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. ഞാന്‍ ആരാണ് എന്നത് ആ പേര് പ്രതിനിധീകരിക്കുന്നുണ്ട്, നടി എന്ന നിലയ്ക്ക് മാത്രമല്ല, ഒരു വ്യക്തി എന്ന നിലയ്ക്കും' എന്നാണ് നയന്‍താര പറഞ്ഞത്.

 

indian wedding anniversarry