/kalakaumudi/media/media_files/2025/02/27/j4jzevTs9aES0yEGuaiN.jpg)
കൊച്ചി: നടന്‍ അലന്‍സിയറെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കുന്ന വെബ് സീരിസിനെതിരെ വരുന്ന മോശം പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി മോഡലും സംവിധായികയുമായ നിള നമ്പ്യാര്‍. താന്‍ നിര്‍മിക്കുന്നത് അഡള്‍ട്ട് വെബ് സീരിസ് ആണോ എന്നത് പ്രേക്ഷകര്‍ കണ്ട് തീരുമാനിക്കട്ടെ എന്ന് നിള നമ്പ്യാര്‍ പറഞ്ഞു. ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവെച്ചാണ് ലോല കോട്ടേജ് എന്ന വെബ് സീരിസ് നിര്‍മിക്കുന്നത്.
അലന്‍സിയറെ പോലുള്ള താരങ്ങള്‍ ഇതില്‍ അഭിനയിക്കുമ്പോള്‍ തന്നെ അതിന്റെ തിരക്കഥയ്ക്ക് അത്ര കെട്ടുറപ്പുണ്ടാകും എന്നുള്ളത് എല്ലാവര്‍ക്കും ഊഹിക്കാമല്ലോ എന്നും അവര്‍ പറഞ്ഞു. തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് അലന്‍സിയര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇതില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ പകുതി സത്യവും പകുതി അസത്യവുമാണ് എന്നും അവര്‍ പറഞ്ഞു.
''പല വാര്‍ത്തകളും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഞാനിപ്പോള്‍ നിങ്ങളുടെ മുന്നില്‍ വന്നത് ഇതിന്റെ സത്യാവസ്ഥ നിങ്ങളോട് പറയാനാണ്. നിള നമ്പ്യാര്‍ ഡയറക്ട് ചെയ്യുന്ന അഡള്‍ട്ട് വെബ് സീരീസില്‍ അലന്‍സിയര്‍ അഭിനയിക്കുന്നു എന്നുള്ളതാണ് ഒരു വാര്‍ത്ത. അലന്‍സിയറിനെ പോലെ ഒരാള്‍ എന്റെ വെബ് സീരീസില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ എന്താണ് അതിന്റെ സ്‌ക്രിപ്റ്റ് എന്നുള്ളത് നിങ്ങള്‍ക്ക് ആലോചിക്കാമല്ലോ?,' നിള ചോദിക്കുന്നു.
അതേസമയം ലോല കോട്ടേജ് തന്റെ യൂട്യൂബ് ചാനലില്‍ ആണ് റിലീസ് ചെയ്യുന്നത് എന്ന തരത്തിലുള്ള വാര്‍ത്ത ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി. അലന്‍സിയറെ പോലുള്ള അഭിനേതാക്കളെ കൊണ്ടുവന്നിട്ട് യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്യേണ്ട ആവശ്യമില്ല എന്നും തന്റെ ഒടിടി പ്ലാറ്റ്ഫോമിലായിരിക്കും ലോല കോട്ടേജ് റിലീസ് ചെയ്യുക എന്നും നിള നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു. ഒടിടി പ്ലാറ്റ്ഫോം ഏതാണ് എന്ന് പിന്നീട് അറിയിക്കും.
അലന്‍സിയറിനെ പോലുള്ള നിരവധി ആര്‍ട്ടിസ്റ്റുകള്‍ ഇനിയും വരട്ടെയെന്നാണ് തന്റെ ആഗ്രഹം എന്നും അവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അലന്‍സിയറിനെ വിളിച്ചിരുന്നു എന്നും എന്നാല്‍ ഇതൊന്നും കാര്യമാക്കേണ്ട മുന്നോട്ടുപോയിക്കോളൂ എന്നാണ് അദ്ദേഹം പറഞ്ഞത് എന്നും നിള നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു. ആ വാര്‍ത്തയ്ക്ക് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നിരുന്നു എന്നും നിള ചൂണ്ടിക്കാട്ടി.
തന്റെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവെച്ച് അവസാന ശ്രമമെന്ന നിലയിലാണ് വെബ് സീരിസിനും ഒടിടിയ്ക്കും പിറകെ ഇറങ്ങിയത് എന്നും അവര്‍ പറഞ്ഞു. ബോള്‍ഡ് മോഡലായ താന്‍ ഒരു നിര്‍മാതാവിനെ തേടി പോകുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പ്രേക്ഷകര്‍ക്ക് തന്നെ ഊഹിക്കാമല്ലോ എന്നും നിള നമ്പ്യാര്‍ ചോദിക്കുന്നു. അടുത്ത മാസം വെബ് സീരിസ് റിലീസ് ചെയ്യും എന്നും അവര്‍ പറഞ്ഞു. കുട്ടിക്കാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന വെബ് സീരിസില്‍ മോഡലായ ബ്ലെസി സില്‍വസ്റ്ററും കേന്ദ്രകഥാപാത്രമാകുന്നുണ്ട്.