സീരിയല്‍ സംവിധായകന്‍ ആദിത്യനെക്കുറിച്ച് വെളിപ്പെടുത്തലുമായി പ്രിയ മേനോന്‍

നോ പറയേണ്ടിടത്ത് നോ പറയണമെന്ന് എല്ലാവരും പറയും. പക്ഷെ നോ പറഞ്ഞ് കഴിയുമ്പോള്‍ ആരും ഒപ്പമുണ്ടാവില്ല. ഒരു സ്ത്രീയെ ഉപദ്രവിക്കുക മറ്റൊരു സ്ത്രീയാണ്.

author-image
Biju
New Update
priya

കൊച്ചി: അന്തരിച്ച സീരിയല്‍ സംവിധായകന്‍ ആദിത്യന്റ ഭാര്യ രോണു ഒരു യു ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, രോണുവിന്റെ തുറന്നു പറച്ചിലുകളുമായി ബന്ധപ്പെട്ട് നടി പ്രിയ മേനോന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.

രോണുവിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള അവതാരകയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം.

''രോണു ഒന്നും പറഞ്ഞിട്ടില്ല. അത്രയേ എനിക്കു പറയാനുള്ളൂ. രോണു വളരേ...രോണുവിന്റെ മക്കളെ ഓര്‍ത്ത്, മരിച്ചു പോയ അയാളെ ഓര്‍ത്ത്, രോണു ഒന്നും പറഞ്ഞിട്ടില്ല. ഐ റെസ്പക്ട് ഹെര്‍. അവര്‍ അവരുടെ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ഹസ്ബന്‍ഡിനു വേണ്ടി, അവര്‍ മിണ്ടാണ്ടിരിക്കുന്നു. അല്ലെങ്കില്‍ മരിച്ചു പോയ ഒരാളെ പിന്നെയുമിട്ട്...അതു ഭാര്യയാണ്. പക്ഷേ, എനിക്കയാള്‍ ആരുമല്ല. സംവിധായകന്റെ ചെയറില്‍ ഇരിക്കുമ്പോള്‍ ബഹുമാനിക്കും. അല്ലാത്തപ്പോള്‍ ഒന്നുമില്ല. ആസ് എ ഹ്യൂമണ്‍ ബീയിങ് ഹീ ഈസ് വെരി ബാഡ്''.  പ്രിയ പറയുന്നു.

സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളും താരം തുറന്നു പറഞ്ഞു.

''ഒരു മനുഷ്യന്‍ എന്ന നിലയില്‍ എനിക്കയാളെ അംഗീകരിക്കാനാകില്ല. പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടായിട്ടും ആ സീരിയല്‍ വിട്ടു പോകാതിരുന്നത് എന്റെ കമ്മിറ്റ്‌മെന്റാലാണ്. സംവിധായകന്‍ മോശമായതുകൊണ്ടാണ് ആ സീരിയല്‍ പെട്ടന്നു നിന്നത്. സെറ്റില്‍ ആരും എന്നോട് മിണ്ടുമായിരുന്നില്ല. വിവരിക്കാന്‍ പറ്റാത്ത തരത്തില്‍ അനുഭവിച്ചിട്ടുണ്ട്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് എല്ലാവരും പറയും. പക്ഷെ നോ പറഞ്ഞ് കഴിയുമ്പോള്‍ ആരും ഒപ്പമുണ്ടാവില്ല. ഒരു സ്ത്രീയെ ഉപദ്രവിക്കുക മറ്റൊരു സ്ത്രീയാണ്. വാനമ്പാടി ലൊക്കേഷനിലുണ്ടായിരുന്നവരോട് ചോദിച്ചാല്‍ എന്നെ ഉപദ്രവിച്ച ആ സ്ത്രീയാരാണെന്ന് പറഞ്ഞു തരും.

അങ്ങനെയാണ് അഞ്ച് വര്‍ഷം മുമ്പു ലൈവില്‍ വന്നു ഞാന്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അന്ന് സീരിയലിന്റെ നിര്‍മാതാക്കള്‍ എനിക്ക് പിന്തുണ നല്‍കിയിരുന്നു. കുറ്റക്കാരന്‍ സംവിധായകനാണ്. ഞാന്‍ ലൈവ് പോയശേഷം അയാള്‍ വന്നു സോറി പറഞ്ഞു. ഭാര്യയും കുട്ടികളുമുണ്ടെന്നാണു പറഞ്ഞത്. കാല് പിടിച്ചു മാപ്പ് പറയാം എന്നൊക്കെ പറഞ്ഞു. അയാള്‍ മരിച്ചുപോയി. പക്ഷേ, എന്നോടു ചെയ്തത് പറയാതിരിക്കാനാകില്ല'' പ്രിയ പറയുന്നു.