സാമന്തയ്ക്ക് ആശംസകളുമായി ഡേവിഡ് ബെക്കാം

കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമന്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു

author-image
Biju
New Update
samanda

സിനാമാ ലോകം മാത്രമല്ല കായിക ലോകം ഉള്‍പ്പെടെ ഉറ്റുനോക്കിയ വിവാഹമായിരുന്നു നടി സാമന്തയുടേത്. 
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടി നടി സമാന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമന്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 

തൃഷ കൃഷ്ണന്‍,പ്രാചി തെഹ്ലാന്‍, ദിഷ പഠാനി, ദിവ്യഭാരതി, ഹന്‍സിക മോട്വാനി, വരലക്ഷ്മി ശരത് കുമാര്‍, ചിന്മയി ശ്രീപദ, കല്യാണി പ്രിയദര്‍ശന്‍, പാര്‍വതി തിരുവോത്ത്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നസ്രിയ നസീം, ശ്രദ്ധ കപൂര്‍, പ്രിയങ്ക ചോപ്ര, ദേവ് മോഹന്‍, കൃതി സനോണ്‍, അന്ന ബൈന്‍, കാജല്‍ അഗര്‍വാള്‍, മൗനി റായ്, വരുണ്‍ ധവാന്‍, മാളവിക മോഹന്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ സാമന്തയ്ക്കും രാജിനും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

എന്നാല്‍, കമന്റുകള്‍ക്കിടയില്‍ ഒരു സൂപ്പര്‍സ്റ്റാറിന്റെ കമന്റു കൂടെ കണ്ടതിന്റെ കൗതുകത്തിലാണ് സോഷ്യല്‍ മീഡിയ. മറ്റാരുമല്ല ആ സൂപ്പര്‍സ്റ്റാര്‍, ഇതിഹാസ ഫുട്ബോള്‍ താരവും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാം ആണ് സാമന്തയ്ക്കും രാജിനും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 65,430 ലൈക്കാണ് ഈ കമന്റിനു ലഭിച്ചിരിക്കുന്നത്. 

സാമന്തയും ഡേവിഡ് ബെക്കാമും തമ്മില്‍ എന്തു സൗഹൃദം? ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്യുന്നുണ്ടോ എന്നൊക്കെയുള്ള അമ്പരപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ അടുത്തിടെ, ഇരുവരും മുംബൈയില്‍ നടന്ന ഒരു ചടങ്ങിന് ഒന്നിച്ചെത്തിയിരുന്നു. മുംബൈയില്‍ നടന്ന ഹൗസ് ഓഫ് ഇന്‍സ്റ്റഗ്രാം മെറ്റ  ഇവന്റില്‍ അതിഥികളായി എത്തിയത് ഡേവിഡ് ബെക്കാമും സാമന്തയുമായിരുന്നു. പരിപാടിയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്തായാലും,  ബെക്കാമിന്റെ കമന്റ്  ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

നടി ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള 'ബാസ്റ്റിന്‍' റസ്റ്റോറന്റില്‍ വച്ചായിരുന്നു ഹൗസ് ഓഫ് ഇന്‍സ്റ്റഗ്രാം മെറ്റ  ഇവന്റ് നടന്നത്. 450 ഓളം ഇന്‍സ്റ്റഗ്രാം ക്രിയേറ്റര്‍മാര്‍ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.