/kalakaumudi/media/media_files/2025/11/09/gouri-kishonnnnnnn-2025-11-09-15-17-59.jpg)
അദേഴ്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടത്തിയ പ്രസ്സ് മീറ്റിൽ നായികാ ഗൗരി കിഷനെ യൂട്യൂബർ ബോഡി ഷെയിം ചെയ്ത സംഭവത്തിൽ നടി സംഭവ സ്ഥലത്ത് വെച്ച് തന്നെ അതിനെതിരെ പ്രതികരിച്ചത് ഇത്തരത്തിൽ ബോഡി ഷെയിം നേരിടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ആയിരുന്നു എന്ന അഭിപ്രായത്തിൽ നടി സമീര റെഡ്ഡി.
സംഭവത്തിൽ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.“സ്ത്രീകളെ അവരുടെ ശരീരത്തിന്റെ പേരിൽ വിമർശിക്കുന്ന പ്രവണത ഇപ്പോഴൊന്നുമല്ല ആരംഭിച്ചത്.
എത്ര നല്ല ചിത്രം ചെയ്താലും എത്ര നല്ല പ്രകടനം കാഴ്ചവെച്ചാലും പലർക്കും അറിയേണ്ടത് അവരുടെ ശരീരത്തെ സംബന്ധിച്ച കാര്യങ്ങളാണ്.
എന്നാൽ പണ്ടത്തെ പോലെയല്ല ഇപ്പോൾ ഗൗരിയെപോലെയുള്ള പുതു തലമുറയിലെ പെൺകുട്ടികൾ പ്രതികരിക്കും” സമീര റെഡ്ഡി പറയുന്നു.
പ്രസ്സ്‌മെറ്റിൽ നടിയുടെ ഉയരത്തെപ്പറ്റിയും ശരീര ഭാരത്തെ പറ്റിയും ചോദ്യം ചോദിച്ച യൂട്യൂബറിനോട് ശക്തമായ ഭാഷയിൽ ഗൗരി കിഷൻ പ്രതികരിച്ചിരുന്നു.
ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണ് എന്ന ഗൗരിയുടെ ആരോപണത്തെ തള്ളിക്കളഞ്ഞും പ്രകോപിതനായും പെരുമാറിയ
യൂട്യൂബറിനോടുള്ള ഗൗരി കിഷന്റെ അവസരോചിതമായ ഇടപെടൽ സോഷ്യൽ മീഡിയയിൽ കയ്യടി നേടി.
“ഇത്തരത്തിലുള്ള ചോദ്യങ്ങൾ തന്നോട് പല തവണമാധ്യമപ്രവർത്തകർ ചോദിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഗൗരി കിഷൻ ചെയ്തത് പോലെ ഞാനും അന്ന് പ്രതികരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു എന്നെല്ലാമാണ് സമീര റെഡ്ഢി പറഞ്ഞത് .
ഇതിനെല്ലാം മാറ്റം വരണമെങ്കിൽ ഏതെങ്കിലും ഒരാൾ പ്രതികരിച്ചത്കൊണ്ടായിട്ടില്ല അണിയറപ്രവർത്തകരും പ്രേക്ഷകരും ഒരുമിച്ച് നിന്നാലേ ഈ സ്ഥിതിക്ക് മാറ്റം വരൂ” എന്നും സമീര റെഡ്ഡി അഭിപ്രായപ്പെട്ടു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
