/kalakaumudi/media/media_files/2025/01/23/S2vwzhjM6K8svF702IX8.jpg)
Trisha Krishnan
ചെന്നൈ: ഒരുകാലത്ത് ആരാധകരുടെ പ്രിയങ്കരിയായി മാറുകയും പിന്നീട് കാണാമറയത്തേക്ക് പോകേണ്ടിവന്ന നായികയാണ് നടി തൃഷ. എന്നാല്‍ തൃഷയുടെ രണ്ടാം വരവില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലായിരുന്നു. കാരണം അവര്‍ ഏറ്റെടുക്കുന്ന പ്രൊജക്ടുകളെല്ലാം വമ്പന്‍ ഹിറ്റുകളായി മാറിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ആരാധകര്‍ നിരാശ സമ്മാനിക്കുന്ന ഒന്നാണ്. ഒരു ഘട്ടത്തില്‍ വിവാഹം നിശ്ചയം കഴിഞ്ഞ് വരന്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ സമ്മതം നല്‍കില്ലെന്ന് പറഞ്ഞതിനാല്‍ ആ ബന്ധം ഉപേക്ഷിച്ചയാളാണ് തൃഷ എന്ന് പോലും കോളിവുഡില്‍ സംസാരമുണ്ടായിരുന്നു.
ഇപ്പോള്‍ അര ഡസന്‍ സിനിമകളിലേറെ തൃഷ അഭിനയിക്കുന്നതും പുറത്തിറങ്ങാനുള്ളതുമായുണ്ട്. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഫെബ്രുവരി 6ന് അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളില്‍ എത്തും.
അജിത്തിനൊപ്പം തന്നെ അഭിനയിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10ന് റിലീസ് ചെയ്യും എന്നാണ് വിവരം. ഈ സിനിമ ആധിക് രവിചന്ദ്രന്‍ ആണ് സംവിധാനം ചെയ്യുന്നത്. തുടര്‍ന്ന് മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന സിനിമയും താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ ചിത്രത്തില്‍ കമല്‍ഹാസന്‍, സിമ്പു പ്രധാന കഥാപാത്രത്തില്‍ എത്തുന്ന തഗ് ലൈഫ് ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യും.
നിലവില്‍ നടി തൃഷ അഭിനയിച്ച് വരുന്നത് സൂര്യ 45 ചിത്രത്തിലാണ്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നടന്‍ സൂര്യയ്‌ക്കൊപ്പം തൃഷ അഭിനയിക്കുന്നത്. തുടര്‍ന്ന്, ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന മാസാണി അമ്മന്‍ ചിത്രത്തിലും തൃഷ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷ തെലുങ്ക് സിനിമയും ഉണ്ട്. തെലുങ്കില്‍ ചിരഞ്ജീവിക്ക് ജോടിയായി വിശ്വഭംര എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് തൃഷ. ഈ ചിത്രവും ഉടന്‍ തിയേറ്ററുകളില്‍ എത്തും.
ഇത്രയും തിരക്കുള്ള നടി തൃഷ സിനിമ വിടാന്‍ പോകുന്നുവെന്നാണ് ഇപ്പോള്‍ കോളിവുഡിലെ റിപ്പോര്‍ട്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇത് വെളിപ്പെടുത്തിയത് തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്‍ ആണ്. ഇതിനെ കുറിച്ച് സംസാരിച്ച അദ്ദേഹം തൃഷ സിനിമയില്‍ അഭിനയിച്ച് ബോറടിച്ചു പോയതും, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാലും സിനിമ വിടുന്നു എന്നാണ് പറഞ്ഞത്. ഇപ്പോള്‍ തീര്‍ക്കുന്ന പ്രൊജക്ടുകള്‍ക്ക് അപ്പുറം തൃഷ പുതിയ കഥകള്‍ കേള്‍ക്കുന്നില്ലെന്നാണ് വിവരം.
അതേ സമയം തൃഷ തന്റെ സിനിമ വിടാനുള്ള തീരുമാനം അമ്മയോട് പറഞ്ഞപ്പോള്‍, അമ്മ അതിന് സമ്മതിച്ചില്ലത്രേ. ഈ വിഷയം ഇരുവരും തമ്മില്‍ വാഗ്വാദത്തിലേക്ക് വഴിമാറിയെന്നും ആനന്ദന്‍ പറയുന്നു. എന്നാല്‍ തൃഷ സിനിമ വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ആനന്ദന്‍ പറയുന്നു.