സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം -നടി വിന്‍സിയുടെ വെളിപ്പെടുത്തല്‍; ആ നടന്‍ ഷൈന്‍ ടോം ചാക്കോ;പരാതി നല്‍കി

വിന്‍സി നടന്‍ ഷൈന്‍  ടോം ചാക്കോയുടെ പേരാണ് ലഹരി ഉപയോഗിച്ച് കൂടെയുള്ളവരോട് മോശമായി പെരുമാറുന്നു എന്ന വാദത്തില്‍ ഉന്നയിച്ചിരിക്കുന്നത്.സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത്.

author-image
Akshaya N K
New Update
shine tom chacko

കൊച്ചി:കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ആയിരുന്നു യുവതാരം വിന്‍സി അലോഷ്യസ് മലയാള സിനിമയിലെ ചിലര്‍ ലഹരി ഉപയോഗിച്ച് കൂടെയുള്ളവരോട് മോശമായി പെരുമാറുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ഒരു നടനു നേരെ, അയാളുടെ പേരു വെളിപ്പെടുത്താതെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ പേര് വെളിപ്പെടുത്താന്‍ വിവിധ ഇടങ്ങളില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ വിന്‍സി നടന്‍ ഷൈന്‍  ടോം ചാക്കോയുടെ പേരാണ് പുറത്തു വിട്ടിരിക്കുന്നത്.

സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.വിന്‍സിയില്‍ നിന്നും പരാതി വാങ്ങി കേസെടുത്ത് നടപടികള്‍ ആരംഭിക്കാന്‍ പൊലീസും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

shine tom chacko cinema vincy aloshious Drug Case