/kalakaumudi/media/media_files/2025/12/01/adoor-gopa-2025-12-01-16-14-16.jpeg)
തിരുവനന്തപുരം: ജൂറിയെയും ദേശീയ സിനിമയെയും വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.
കുറച്ചുനാളായി ദേശീയ അവാർഡുകൾ ലഭിക്കുന്നത് മോശം സിനിമകൾക്കാണ്.
ജൂറിയുടെ നിലവാരം മോശമായതുകൊണ്ട് മോശം സിനിമകൾക്ക് അവാർഡുകൾ ലഭിക്കുന്നത്. ഇതെങ്ങനെ സംഭവിക്കുന്നുവെന്നും അന്വേഷിക്കണം എന്നും അടൂർ പറഞ്ഞു.
വൈദഗ്ധ്യമുള്ളവരോ അറിയപ്പെടുന്നവരോ അല്ല ജൂറിയിലുള്ളത്. പല പരിഗണനകളാണ് അവർ നോക്കുന്നത്.
അവരുടെ തീരുമാനങ്ങളും വേറെ രീതിയിൽ കാര്യങ്ങൾ നോക്കുന്നതുകൊണ്ടാണ്. ജൂറിയുടെ നിലവാരം മോശമായതുകൊണ്ടാണ് സിനിമകൾ മോശമായാലും അവർ അവാർഡ് കൊടുക്കുന്നത്.
ദേശീയ അവാർഡ് വേണ്ടെന്നു വയ്ക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
