/kalakaumudi/media/media_files/2025/06/09/wpRfDx1C4ZhUNCqJBa2i.jpeg)
മുരളി ഗോപിയുടെ തിരക്കഥയില്‍ മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യയും , മലയാളം , തമിഴ് , തെലുഗു , കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു .
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ മോഹന്‍ലാലും ജനപ്രിയ നായകന്‍ ദിലീപും തന്റെ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ജൂണ്‍ 9 ന് അഞ്ചുമണിക്കാണ് പ്രേക്ഷകരില്‍ എത്തുക. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മലയാള സിനിമയുടെ തന്നെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ചിത്രങ്ങളുടെ സൃഷ്ടാവായ മുരളി ഗോപിയാണ്.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജ്‌നീഷ് ലോകനാഥ് ആണ്. ഇന്ദ്രന്‍സ് , മുരളി ഗോപി , ദേവ് മോഹന്‍ , അപ്പാനി ശരത് , വിജയരാഘവന്‍ , നിഖില വിമല്‍ , ശാന്തി , റെജീന കാസാന്‍ഡ്ര , സാഗര്‍ സൂര്യ , പുഷ്പ സിനിമയിലെ സുനില്‍ , അജയ് , കന്നഡ താരം അച്യുത് കുമാര്‍ എന്നീ നിരവധി താര നിര ഈ ചിത്രത്തിലുണ്ട് . ഛായാഗ്രഹണം: എസ്.യുവ, എഡിറ്റര്‍: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്‌നാഥ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കര്‍, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം എസ് അരുണ്‍, വിഎഫ്എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് - ബ്രിങ് ഫോര്‍ത്ത്.