വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധം അവസാനിപ്പിച്ച് നടി തമന്നയും നടന്‍ വിജയ് വര്‍മയും. ഇരുവരും വേര്‍പിരിഞ്ഞുവെന്ന് രണ്ടാളുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രണയബന്ധം അവസാനിപ്പിച്ചുവെങ്കിലും ഉറ്റ സുഹൃത്തുക്കളായി ഇരുവരും തുടരുമെന്നും പരസ്പര ബഹുമാനം നിലനിര്‍ത്തിയാണ് പിരിയുന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തി. വിജയ്‌യ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ തമന്ന ഇൻസ്റ്റഗ്രാമിൽ നിന്നു നീക്കം ചെയ്തു.
‘ലസ്റ്റ് സ്റ്റോറീസ് 2’ന്റെ ചിത്രീകരണത്തിനിടയിലാണ് ഇവർ പ്രണയത്തിലായത്. ഈ വര്‍ഷം വിവാഹിതരാകുമെന്നും താരങ്ങള്‍ക്കായി മുംബൈയില്‍ ആഡംബര വസതി ഒരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് വേർപിരിയൽ