സോഷ്യല്‍ മീഡിയകളില്‍ തരംഗമായി അജിത്ത് - ഗുഡ് ബാഡ് അഗ്ലി സിനിമയുടെ ട്രെയിലര്‍ പുറത്ത്

അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലി സിനിമയുടെ ട്രെയിലര്‍ പുറത്ത്.സ്റ്റെലിഷ് ആക്ഷന്‍ ചിത്രത്തിന്റെ സ്വഭാവം ട്രെയിലറില്‍ നിന്ന് വ്യക്തമാണ്.ഏപ്രില്‍ 10ന് ചിത്രം തിയ്യേറ്ററുകളില്‍ എത്തും.

author-image
Akshaya N K
New Update
gbu

വിടാമുയര്‍ച്ചിക്കു ശേഷം അജിത്ത് നായകവേഷത്തിലെത്തുന്ന ഗുഡ് ബാഡ് അഗ്ലി സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. മാര്‍ക്ക ആന്റണിക്കു ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണിത്.

സ്റ്റെലിഷ് ആക്ഷന്‍ ചിത്രത്തിന്റെ സ്വഭാവം ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. വ്യത്യസ്ത ലുക്കുകളില്‍ അജിത്തിനെ ട്രെയിലറില്‍ കാണിക്കുന്നു. തൃഷയാണ് നായിക. അതിഥിവേഷത്തില്‍ സിമ്രാന്‍ എത്തുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്.

സുനില്‍ പ്രഭു, അര്‍ജുന്‍ ദാസ്, റെഡിന്‍ കിങ്സ്ലി, യോഗി ബാബു മലയാളികളായ ഷൈന്‍ ടോം ചാക്കോ, പ്രിയാ വാര്യര്‍ എന്നിവരും ചിത്രത്തിലുണ്ട്. അജിത്തിന്റെ ചില പടങ്ങളുടെ റഫറന്‍സുകളും ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രാഹകന്‍. സംഗീതം ജി വി പ്രകാശ് കുമാര്‍. ഏപ്രില്‍ 10ന് ചിത്രം തിയ്യേറ്ററുകളില്‍ എത്തും.

 

tamil movie shine tom chacko good bad ugly actor ajith kumar